കൽപ്പറ്റ: വിവാഹത്തിനായി പ്രീ മാരിറ്റൽ കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജ രാക്കണമെന്ന സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം ശക്തമായി മുന്നോ ട്ടുകൊണ്ടുപോകാൻ മാനന്തവാടി മേഖല സുന്നി മഹല്ല് ഫെഡറേഷൻ തീരുമാനിച്ചു. മുഴുവൻ പഞ്ചായത്തുകളിലും പ്രീ മാരിറ്റൽ കോഴ് ഉടനെ നടത്താനും തീരുമാനിച്ചതായി നേതൃത്വം പറഞ്ഞു. യൂസുഫ് ഫൈസി അധ്യക്ഷത വഹിച്ചു. സമസ്‌ത ഉപാധ്യക്ഷൻ എം ഹസൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ ഓർഗനൈസർ സിദ്ദീഖ് റഹ്മാനി, സി. കുഞ്ഞബ്ദുള്ളഹാജി, മുജീബ് തലപ്പുഴ, ഖാലിദ് എടവക, അമാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അലി ബ്രാൻ സ്വാഗതവും ഹാരിസ് കാട്ടിക്കുളം നന്ദിയും പറഞ്ഞു
പ്രീമാരിറ്റൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും: സുന്നി മഹല്ല് ഫെഡറേഷൻ
