കല്പറ്റ. കല്പറ്റ ഡി പോൾ പബ്ലിക് സ്കൂളിൽ നിന്നും CBSE പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കല്പറ്റ ഫോറോന വികാരി റവ. ഫാ. ബിജു കോയിക്കട്ടിൽ ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. മാത്യു പെരിയപ്പുറം അധ്യക്ഷനായിരുന്നു. കഴിഞ്ഞ സിബിഎസ്ഇ പരീക്ഷയിൽ ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ എമിൽ റോസ് , എയ്മി സാറാ ബാബു, അഹ്‌സന. പി എന്നീ വിദ്യാർത്ഥികൾ സ്കൂളിൻ്റെ അഭിമാനമായി മാറി. വിവിധ വിഷയങ്ങളിൽ 100/100 മാർക്കും നേടി ദേശീയ സംസ്ഥാന തലങ്ങളിൽ ഇടം നേടാൻ 15 വിദ്യാർത്ഥികൾക്ക് കഴിഞ്ഞതായി സ്കൂൾ പ്രിൻസിപ്പൽ പി. യു ജോസഫ് പറഞ്ഞു. ബർസാർ ഫാ. അനീഷ് പുരക്കൽ, പിടിഎ പ്രസിഡന്റ് ജോസ് ലിൻ ഡി സൂസ, വൈസ് പ്രിൻസിപ്പാൾ ജോർജ് സെബാസ്റ്റ്യൻ, ഹെഡ്‌മിസ്ട്രസ് സൗരഭ റായ്, സിനി ജോസഫ്, സൗമ്യ ആർ, ആരോൺ എം രാജു, എമിൽ റോസ് എന്നിവർ സംസാരിച്ചു.
