ജിയോ ഓഫീസ് അടഞ്ഞു കിടക്കുന്നതിനാൽ പുൽപ്പള്ളി മേഖലയിലെ ജിയോ നെറ്റ്‌വർക്ക് ഉപഭോക്താക്കൾ കഷ്ടപ്പാടിൽ

പുൽപ്പള്ളി : പുൽപ്പള്ളി മേഖലയിലെ ജിയോ നെറ്റ്‌വർക്ക് ഉപഭോക്താക്കൾക്ക് സേവനത്തിനായും പരാതി നൽകുവാനോ മറ്റു സേവനങ്ങൾ ലഭിക്കുന്നതിനുമായി പ്രവർത്തിച്ചുകൊണ്ടിരുന്ന പുൽപ്പള്ളി താഴെയങ്ങാടിയിലെ ഓഫീസ് മിക്ക ദിവസവും അടഞ്ഞു തന്നെ. മിക്ക ദിവസവും ആളുകൾ ഓഫീസിൻ്റെ മുമ്പിൽ വന്നു പോകുന്നത് പതിവാണെന്ന് അടുത്തുള്ള സ്ഥാപന ഉടമകൾ പറഞ്ഞു. ജിയോ നെറ്റ്‌വർക്ക് വിളിച്ചാൽ കിട്ടില്ല എന്നും ബിസി ആണെന്നും മറ്റുമുള്ള പരാതികൾ ഉള്ളപ്പോഴാണ് ഈ ഓഫീസ് തുറക്കാതിരിക്കുന്നത്. പുൽപ്പള്ളി മേഖലയുടെ 60 ശതമാനം ഉപഭോക്താക്കളും ജിയോ നെറ്റ് വർക്കിന്റെ കീഴിലായി ഉപയോഗിക്കുമ്പോൾ ആണ് ജനങ്ങളോടുള്ള ഈ വെല്ലുവിളി. ഡ്യൂപ്ലിക്കേറ്റ് സിമ്, ഈ സിംമ് എടുക്കുന്നതിനോ മറ്റെന്ത് ആവശ്യത്തിനു വന്നാലും 25 കിലോമീറ്റർ അങ്ങനെയുള്ള ബത്തേരിക്ക് പോകേണ്ട അവസ്ഥയാണ് പുൽപ്പള്ളി മേഖലയിലെ ഉപഭോക്താക്കൾക്ക്. എത്രയും പെട്ടെന്ന് പകൽ സമയം ഓഫീസ് തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *