പുല്‍പ്പള്ളി: കോണ്‍ഗ്രസ് ഇരുളം മണ്ഡലം കമ്മിറ്റി അങ്ങാടിശേരി, ചീയമ്പം 73, ഇരുളം ഉന്നതികളിലെ മഴയത്ത് വീട് ചോര്‍ന്നൊലിക്കുന്ന 40 കുംബങ്ങള്‍ക്ക് ടാര്‍പോളിന്‍ ഷീറ്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് കേണിച്ചിറ ഡിവിഷന്‍ അംഗം അമല്‍ ജോയ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ഇരുളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് യെല്‍ദോസ് മണല്‍വയല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സുലൈഖ ബഷീര്‍, ജയന്‍ തൈപ്പറമ്പില്‍, കെ.കെ. പ്രഹഌദന്‍, രഘു മാതമംഗലം എന്നിവര്‍ നേതൃത്വം നല്‍കി.
