ബസുകൾ അടുത്തമാസം മുതൽ സർവീസ് നിർത്തിവച്ചേക്കും

കെഎസ്ആർടിസിയുടെ ‘പ്രിയദർശനി യാത്രാ പദ്ധതി’യെ തുടർന്ന് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലായി സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് അപര്യാപ്തമാണെന്നും, ഈ പ്രതിസന്ധി തുടർന്നാൽ അടുത്ത മാസം മുതൽ സർവീസുകൾ പൂർണ്ണമായി നിർത്തിവയ്ക്കേണ്ടി വരുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

കെഎസ്ആർടിസി ബസുകളിൽ പ്രിയദർശനി യാത്രാ പദ്ധതി ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇത് ദിനംപ്രതിയുള്ള കളക്ഷനെ സാരമായി ബാധിക്കുകയും ബസ്സുടമകളെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുകയും ചെയ്തു. ഈ പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച 50 ശതമാനം നികുതി ഇളവ് ഒന്നിനും തികയില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ആർ. ശിവദാസൻ, സെക്രട്ടറി എൽദോ മാത്യു എന്നിവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *