മാനന്തവാടി പായോട് സ്വദേശിയായ കാലായില്‍ സിജോ (35) ആണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം ഒന്‍പതാം തീയതി മാനന്തവാടി ബിഷപ്സ് ഹൗസിനു സമീപം റോഡില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ സിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.തോമസ്-മേരിക്കുട്ടി ദമ്പതികളുടെ മകനാണ്. ലിജോ സഹോദരനാണ്.സംസ്കാരം ഞായര്‍ ഉച്ചകഴിഞ്ഞ് 3.30ന് തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.
