തൃക്കൈപ്പറ്റ: കാർഷിക മേഖലയിൽ മണ്ണിന്റെ ഫലഭൂയിഷ്ടിത വർദ്ധിപ്പിക്കാനും
ജലസംഭരണശേഷി കൂട്ടാനും ഉപയോഗിക്കാൻ ബാംബൂ ബയോ ചാർ ഏറ്റവും ഉത്തമാണെന്ന് ബാംബൂ ബയോ ചാർ നിർമ്മാണ ശില്പശാല അഭിപ്രായപ്പെട്ടു. ഗുണകരമായ സൂക്ഷ്മജീവികളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നു.
ദ വേൾഡ് ഓഫ്
ബാംബൂ തൃക്കൈപ്പറ്റ ബാംബൂ ഗ്രോവിൽ സംഘടിപ്പിച്ച ശില്പശാല
കേരള വന ഗവേഷണ ക്രേന്ദ്രം മുൻ ശാസ്ത്രഞ്ഞൻ
ഇ.എം. മുരളീധരൻ നേതൃത്വം നൽകി.
ഉൽപ്പന്ന നിർമ്മാണത്തിന് ശേഷം പാഴായി പോകുന്ന മുള കഷ്ണങ്ങൾ ഉപയോഗിച്ച് ബാംബൂ ബയോ ചാർ ചെറിയ സാങ്കേതിക വിദ്യയിൽ നിർമ്മിക്കാനാകും.
ബാംബൂ ബയോചാർ (Bamboo Biochar) എന്നത് മുള (Bamboo) ഓക്സിജൻ വളരെ കുറവുള്ള സാഹചര്യത്തിൽ ഉയർന്ന ചൂടിൽ കാർബണൈസ് (Pyrolysis) ചെയ്ത് ഉണ്ടാക്കുന്ന ഒരു പ്രത്യേകതരം കരിയാണ്.
കാർഷിക മേഖലയിൽ – മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കുന്നു, ജലസംഭരണശേഷി കൂട്ടുന്നു, ഗുണകരമായ സൂക്ഷ്മജീവികളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നു.
പരിസ്ഥിതി സംരക്ഷണത്തിൽ – കാർബൺ ദീർഘകാലത്തേക്ക് മണ്ണിൽ സംഭരിച്ച് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ സഹായിക്കുന്നു.
ജലശുദ്ധീകരണത്തിൽ – അഴുക്കുകളും ചില മലിനീകരണ ഘടകങ്ങളും ആഗിരണം ചെയ്യാൻ ഉപയോഗിക്കുന്നു.
മാലിന്യ സംസ്കരണത്തിൽ – കാർഷിക അവശിഷ്ടങ്ങൾ മൂല്യവർധിത ഉൽപ്പന്നമാക്കി മാറ്റാൻ സഹായിക്കുന്നു.
ചുരുക്കത്തിൽ, മുളയിൽ നിന്ന് നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ കാർബൺ ഉൽപ്പന്നമാണ് ബാംബൂ ബയോചാർ. കൃഷിയിലും പരിസ്ഥിതി സംരക്ഷണത്തിലും ഇതിന് വലിയ പ്രാധാന്യമുണ്ട്.
തൃക്കൈപ്പറ്റ ബാംബൂ വില്ലേജിലെ ചെറുകിട മുള സംരംഭകരുടെ യൂണിറ്റിലെ പാഴ് മുളകൾ പോലും ബയോ ചാറാക്കി സീറോ വേസ്റ്റായി മുളയെ മാറ്റുകയാണ് പദ്ധതിയിലെ ഭാവിയിലെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.
എം.ബാബുരാജ്, ജോൺ, ടി. ശിവരാജ്, ജോൺ കെ.സി, രജീഷ്
വി.ആർ എന്നിവർ നേതൃത്വം നൽകി.
