ലഹരി വിരുദ്ധ ദിനം ആചരിച്ചു.

കൽപറ്റ : എൻ. എസ്.എസ് ഹയർ സെക്കന്ററി സ്കൂളിൽ അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച് നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽവൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ജനമൈത്രി പോലീസ് സംഘടിപ്പിച്ച റാലിയിൽ എൻ.എസ്.എസ്. വൊളണ്ടിയേഴ്സ് കണ്ണികളായി. സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ലഹരി വിമുക്ത യുവത്വം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികളായ രൂപ ജന്ന, ആഷ്ലി മരിയ, നിധി റോസ് എന്നീ വിദ്യാർത്ഥികളെ ആദരിച്ചു. പ്രസ്തുത ചടങ്ങിൽ സംസ്ഥാന ധനവകുപ്പിൽ ഫിനാൻഷ്യൽ അഡീഷണൽ സെക്രട്ടറിയായ് വിരമിച്ച ശ്രീ “നെൽസൺ ജെ”.യെ എൻ.എസ്.എസ് ഹയർസെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ ആദരിച്ചു.

 

ദീർഘകാലം വയനാട്ടിലെ വിദ്യാഭ്യാസ വകുപ്പിൽ പ്രവർത്തിച്ച വ്യക്തിത്വമാണ് ശ്രീ നെൽസൺ ജെ, പിടിഎ പ്രസിഡന്റ് ശ്രീ ഷാജി തദ്‌ദേവൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പരീക്ഷാഭവൻ മുൻ ജോയിന്റ് ഡയറക്ടർ ശ്രീമതി എൻ എ തങ്കമണി ഉപഹാരം നൽകി. പ്രിൻസിപ്പാൾ ശ്രീ എ കെ ബാബു പ്രസന്നകുമാർ സ്വാഗതം ആശംസിച്ചു. ബിന്ദു വി,സിന്ധു പി വി,അനിജ കെ പോൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *