കല്‍പ്പറ്റ: സ്വാതന്ത്ര്യസമരസേനാനി എ.എസ്. നാരായണപിള്ളയുടെ അഞ്ചാമത് ചരമവാര്‍ഷികദിനം സിപിഐ(എംഎല്‍) റെഡ് സ്റ്റാര്‍ വയനാട് ജില്ലാ കമ്മിറ്റി ആചരിച്ചു. എ. വര്‍ഗീസ് ഭവനില്‍ അനുസ്മരണ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം പി.ടി. പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തി. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചുനിന്ന നാരായണപിള്ള സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. എഐആര്‍ഡബ്ല്യുഒ ജില്ലാ കണ്‍വീനര്‍ ബിജി ലാലിച്ചന്‍, ടിയുസിഐ ജില്ലാ സെക്രട്ടറി അഡ്വ.സുനില്‍ ജോസഫ്, ഭൂസമരസമിതി ജില്ലാ കണ്‍വീനര്‍എം.കെ. ഷിബു, പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം സി.ജെ. ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് സ്വാഗതം പറഞ്ഞു.
