ബയോഫോർട്ടിഫൈഡ് കിഴങ്ങ് വിള പദ്ധതിയുമായി എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ

ജില്ലയിലെ ഗോത്ര വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾക്ക് പോഷകാഹാര ലഭ്യത, ആരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബയോഫോർട്ടിഫൈഡ് കിഴങ്ങ് വിള സംരംഭത്തിന് എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ തുടക്കമായി. ഐസിഎആർ–സെൻട്രൽ പ്ലാന്റേഷൻ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ‘ബയോഫോർട്ടിഫൈഡ്’ കിഴങ്ങ് വിള ഇനങ്ങളുടെ, പ്രത്യേകിച്ച് മധുരക്കിഴങ്ങിന്റെ കൃഷി വ്യാപനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീയുമായി സഹകരിച്ച് നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ട് കർഷക ഗ്രൂപ്പുകളെയാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

 

കൂടാതെ ജില്ലയിലെ മൂന്ന് ബ്ലോക്കിലെ 22 ജെഎൽജികൾക്കും ഒരു പ്രൊഡ്യൂസർ ഗ്രൂപ്പിനുമായി 855 കിലോഗ്രാം വരദ ഇനത്തിൽപ്പെട്ട ഇഞ്ചി വിത്ത്, 3777 കിലോ പ്രതിഭ ഇനത്തിലുള്ള മഞ്ഞൾ വിത്ത് എന്നിവ വിതരണം ചെയ്തു. 19.3 ഏക്കറിൽ നടത്തുന്ന കൃഷിയിൽ 100 വനിതാ കർഷകരും ഉൾപ്പെടുന്നുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു, എം എസ് എസ് ആർ എഫ് ഡയറക്ടർ നീരജ് ജോഷി അധ്യക്ഷനായ പരിപാടിയിൽ ഡോ.സി. തമ്പാൻ, ഡോ.എം.എസ് സജീവ് , ഡോ.സുനിൽ കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *