Headlines

ലഹരിവിരുദ്ധ പ്രവര്‍ത്തനം: മൂപ്പൈനാട് പഞ്ചായത്തില്‍ ജാഗ്രതാസമിതി യോഗം ചേര്‍ന്നു

വടുവന്‍ചാല്‍: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂപ്പൈനാട് പഞ്ചായത്തില്‍ ജാഗ്രതാസമിതി യോഗം ചേര്‍ന്നു. ബോധവത്കരണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് പദ്ധതികള്‍ ആസൂത്രണം ചെയ്തു. പഞ്ചായത്തിലുടനീളം ലഹരിവിരുദ്ധ പ്രചാരണം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

ലഹരിവിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിമുക്തി ബ്രോഷറുകളുടെ വിതരണോദ്ഘാടനം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ നിര്‍വഹിച്ചു. 16-ാം വാര്‍ഡ് അംഗം സി.എച്ച്. റൈഹാനത്ത് ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗങ്ങളായ വി. കേശവന്‍, എന്‍. ഷമീര്‍ അലി, ആര്‍. യമുന ,സുരേഷ് ബാബു, ടി. മൈമൂന, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇ.ബി. അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *