നിരവധി കുടുംബങ്ങളുടെ കിടപ്പാടം അനിശ്ചിതത്തിൽ വാളാട് മഹല്ല് കമ്മറ്റി

വാളാട്:നിരവധി കുടുംബങ്ങളുടെ കിടപ്പാടമുൾപ്പെടെയുള്ള ഭൂമികളുടെ ഉടമസ്ഥാവകാശം അനിശ്ചിതത്തിലും ആശങ്കയിലുമാക്കിക്കൊണ്ടുള്ള വാളാട് വില്ലേജിലെ സർവ്വേ നമ്പർ 126 ലെ യും 57/1 ലെയും ഭൂമി പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടെത്തണമെന്നും പ്രശ്നപരിഹാരമാകുന്നത് വരെ വാളാട് വില്ലേജ് ഡിജിറ്റൽ സർവേ ഇമ്പ്ലിമെന്റേഷൻ നിർത്തിവെക്കണമെന്നും 126 സർവേ നമ്പറിൽ തണ്ടപ്പേർ സർട്ടിഫിക്കറ്റ് നൽകുന്നത് നിർത്തിവെച്ച നടപടി പിൻവലിക്കണമെന്നും വാളാട് മഹല്ല് കമ്മിറ്റി ആവിശ്യപ്പെട്ടു. മഹല്ല് പ്രസിഡൻ്റ് വി.സി അമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു മഹല്ല് ജനറൽ സെക്രട്ടറി.മോയിൻ കാസിം സ്വാഗതവും ഖാലിദ് കുണ്ട്ലോട് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *