ഇസ്സത്തുൽ ഇസ്ലാം സംഘം, കമ്പളക്കാട് അൻസാരിയ മദ്രസ്സ മീലാദ് 2026 സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു

കമ്പളക്കാട്: അൻസാരിയ മദ്രസ്സ മീലാദ് 2026 വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നതിനായി സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. വിവിധ ദിവസങ്ങളിലായി ആത്മീയ, വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

2026 ഓഗസ്റ്റ് 21 മുതൽ 26 വരെ നടക്കുന്ന മീലാദ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

 

പരിപാടികൾ:

 

ഓഗസ്റ്റ് 21 (വെള്ളി): പതാക ഉയർത്തൽ, വയോജന സംഗമം, കുടുംബ സംഗമം.

 

ഓഗസ്റ്റ് 22 (ശനി): പെൺകുട്ടികളുടെ പരിപാടികൾ, ഗ്രാജുവേറ്റ് മീറ്റ്.

 

ഓഗസ്റ്റ് 23 (ഞായർ): ആൺകുട്ടികളുടെ പരിപാടികൾ, പൂർവ വിദ്യാർത്ഥി സംഗമം.

 

ഓഗസ്റ്റ് 24 (തിങ്കൾ): ആൺകുട്ടികളുടെ പരിപാടികൾ, ഇഷ്‌ക് മജ്ലിസ്.

 

ഓഗസ്റ്റ് 25 (ചൊവ്വ): മൗലിദ്, ഘോഷയാത്ര, ദഫ്, സമാപന സമ്മേളനം.

 

ഓഗസ്റ്റ് 26 (ബുധൻ): സ്കൂൾ–മദ്രസ്സ സംയുക്ത പരിപാടി.

 

യോഗത്തിൽ സ്വാഗതസംഘം ഭാരവാഹികളെയും വിവിധ സബ്കമ്മിറ്റികളെയും തെരഞ്ഞെടുത്തു.

 

സ്വാഗതസംഘം

 

രക്ഷാധികാരികൾ: കെ. കെ. അഹമ്മദ് ഹാജി, മുഹമ്മദ് കുട്ടി ഹസനി, ഉവൈസ് വാഫി.

 

ചെയർമാൻ: പി. സി. ഇബ്രാഹിം ഹാജി.

കൺവീനർ: പി. ടി. അഷ്‌റഫ് ഹാജി.

ട്രഷറർ: കെ. എം. മുഹമ്മദ് അലി.

കോ-ഓർഡിനേറ്റർ: ജംഷീദ് കിഴക്കയിൽ.

 

വൈസ് ചെയർമാൻമാർ: വി. പി. അബ്ദുൽ ശുക്കൂർ ഹാജി, മുത്തലിബ് ഹാജി കെ. കെ., ഹാരിസ് ബാഖവി, പത്തായക്കോടൻ മൊയ്തു ഹാജി, ഷമീർ കോരൻകുന്നൻ, സലീം കെ. വി., നാസർ ഇ. എം., വി. പി. ഹംസ, മമ്മൂട്ടി എച്ച്. കെ.

 

ജോയിന്റ് കൺവീനർമാർ: കാസിം പി. പി., സലീം വി. പി., സാജിദ് മണിയോടൻ, മുഹമ്മദ് അസ്‌ലം ബാവ, അഷ്‌റഫ് പട്ടത്ത്, റഷീദ് മാഷ്, തൽഹത്ത് ഇടത്തിൽ, ഹാരിസ് അട്ടശ്ശേരി, മുത്തലിബ് കെ. എം.

 

തുടർന്ന് വിവിധ സബ്കമ്മിറ്റികൾക്കും ഭാരവാഹികളെയും അംഗങ്ങളെയും തെരഞ്ഞെടുത്തു.

 

പ്രോഗ്രാം കമ്മിറ്റി: ചെയർമാൻ – വി. പി. അബ്ദുൽ സലീം, കൺവീനർ – ഹക്കിം വി. പി. സി., കോ-ഓർഡിനേറ്റർ – ഫസൽ സി. എച്ച്.

 

സമ്മാന കമ്മിറ്റി: ചെയർമാൻ – നാസർ ഇ. എം., കൺവീനർ – സവാദ് പുലവർ, കോ-ഓർഡിനേറ്റർ – നവാസ് കെ. കെ.

 

ഘോഷയാത്ര കമ്മിറ്റി: ചെയർമാൻ – തൽഹത്ത്, കൺവീനർ – മുത്തലിബ് കക്കുടുബൻ.

 

ലൈറ്റ് & സൗണ്ട് കമ്മിറ്റി: ചെയർമാൻ – സാജിദ് മണിയോടൻ, കൺവീനർ – മുജീബ് കീരിയാടൻ.

 

ഫുഡ് കമ്മിറ്റി: ചെയർമാൻ – അലി ബാവ, കൺവീനർ – അഷ്‌റഫ് പട്ടത്ത്.

 

സോഷ്യൽ മീഡിയ കമ്മിറ്റി: ചെയർമാൻ – ഷമീർ മച്ചിങ്ങൽ, കൺവീനർ – നയിം ചെറുവനശ്ശേരി, കോ-ഓർഡിനേറ്റർ – ഇർഷാദ് ഉസ്താദ്.

 

മീലാദ് ആഘോഷം വിജയിപ്പിക്കുന്നതിന് മഹല്ലിലെ മുഴുവൻ ജനങ്ങളുടെയും സഹകരണവും പ്രാർത്ഥനയും കമ്മിറ്റി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *