മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം, ഒരാൾ മരിച്ചു,മൂന്ന് പേരുടെ നില ഗുരുതരം

മലപ്പുറം]മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യബസ് തലകീഴായി മറിഞ്ഞുള്ള അപകടത്തിൽ ഒരാൾ മരിച്ചു. നിരവധിപ്പേർക്ക് പരുക്ക്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.

 

കോഴിക്കോട് -തൃശൂർ ബസാണ് അപകടത്തിൽപ്പെട്ടത്. കുറ്റിപ്പുറം ദേശീയപാതയിൽ വച്ച് നിയന്ത്രണം വിട്ട ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം കാറിന് മേലേക്ക് മറിയുകയായിരുന്നു.

 

രക്ഷാപ്രവർത്തനം തുടരുകയാണ്. പരുക്കേറ്റവരെ കോട്ടപ്പുറത്തെയും വളാഞ്ചേരിയിലെയും ആശുപത്രിയൽ പ്രവേശിപ്പിച്ചു.

 

ഓട്ടോറിക്ഷയിലും കാറിലുമുണ്ടായിരുന്നവർക്കാണ് ഗുരുതരമായ പരുക്കേറ്റത്. ദേശീയപാതയിലൂടെയുള്ള ഗതാഗതം താൽകാലികമായി സ്‌തംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *