ജീവിക്കുന്നതും സങ്കൽപ്പിക്കുന്നതുമായിട്ടുള്ള ജീവിതങ്ങൾ തമ്മിലുള്ള ഒരു ഏറ്റുമുട്ടലാണ് കവിത: ഒ.പി. സുരേഷ്

മാനന്തവാടി : പുതിയ ലോകങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയ കവിതകളുടെ അവതരണത്തോടെ വയനാട് സാഹിത്യോത്സവത്തിലെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനത്തിലെ കവിയരങ്ങും ചർച്ചയും നടന്നു. കൽപ്പറ്റ നാരായണൻ, വീരാൻകുട്ടി, ഒ പി സുരേഷ്, അമ്മുദീപ, അബ്ദുൽ സലാം എന്നിവർ കവിതളവതരിപ്പിച്ചു.

നാലുപേരും അവരവരുടെ ഓരോ കവിതകൾ വായിച്ചുകൊണ്ട് കവിയരങ്ങ് ആരംഭിച്ചു. ആണിന്റെയും പെണ്ണിന്റെയും കാഴ്ചപ്പാടിലുള്ള കണ്ണാടികളെ പറ്റി എഴുതിയ കണ്ണാടി എന്ന കവിത കല്പറ്റ നാരായണൻ ചൊല്ലി. രാമായണത്തിലെ ശൂർപ്പണഖ എന്ന കഥാപാത്രത്തെ ആസ്പദമാക്കി എഴുതിയ “ശൂർപ്പണഖ” നൽകുന്നത് മറ്റൊരു അർഥതലമാണ്.

ആപ്പിളും ന്യൂട്ടനും എന്ന കവിത വീരൻകുട്ടി അവതരിപ്പിച്ചു. അനുഭവങ്ങൾ എങ്ങനെയാണു കവിതയകുന്നതെന്ന ചിന്തയിലാണ് നഗരത്തിലെ ശുചീകരണ പ്രവർത്തികൾ ചെയ്യുന്നവരെപറ്റി “മായിചെഴുത്ത് ” എന്ന ഒരു ചെറു കവിത എഴുതുന്നത് പിന്നീട് തെരഞ്ഞെടുപ്പ് സമയം ആദിവാസികളുടെ പേരുകൾ എല്ലാം പക്ഷികളുടെ പേരിൽ കണ്ടതിൽ തോന്നിയ അശ്ചര്യത്തിൽ വന്ന ‘പട്ടിക’യും പരീക്ഷഹാളിലെ കുട്ടികളുടെ സംസാരത്തിൽ നിന്ന് കണ്ട കാഴ്ച്ചയിൽ വന്ന ‘അപരിചിത ‘ യും വീൻകുട്ടി വേദിയിൽ അവതരിപ്പിച്ചു.

ഗദ്യകവിതയിൽ അമ്മു ദീപ ”നഗരത്തിൽ”,തമിഴകത്തിന്റെ ഓർമ്മ പങ്കുവെക്കുന്ന ” ഒരു പ്രേമ കവിത സുബുവിന്” എന്നീ കവിതകളും അവതരിപ്പിച്ചു.

ഓ പി സുരേഷ് തന്റെ ‘ഛെ ‘ എന്ന കവിതയ്ക്ക് ശേഷം ഇന്ദ്രിയങ്ങളാൽ അനുഭവിക്കാൻസാധിക്കാത്ത അനുഭവങ്ങളെ പറ്റി പറഞ്ഞുകൊണ്ട് കേൾക്കാതിരിക്കില്ല, വരാതിരിക്കില്ല തുടങ്ങിയ രണ്ടു കവിതകൾ അവതരിപ്പിച്ചു.
പരിപാടിയുടെ മോഡറേറ്ററായിരുന്ന കവി അബ്ദുൽ സലാം 20വർഷങ്ങൾക്കു മുൻപ് എഴുതിയ “ഉമ്മയുടെ താക്കോൽ “കവിത അവതരിപ്പിച്ചു.
കവിതകൾ പുതിയ ലോകം കാണിച്ചുകൊടുക്കുന്നതാകണമെന്ന് കൽപ്പറ്റനാരായണൻ ചർച്ചയിൽ അഭിപ്രായപ്പെട്ടു. ജീവിക്കുന്നതും സങ്കൽപ്പിക്കുന്നതുമായിട്ടുള്ള ജീവിതങ്ങൾ തമ്മിലുള്ള ഒരു ഏറ്റുമുട്ടലാണ് കവിതയെന്ന് ഒ പി സുരേഷ് ചർച്ചയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *