നീലഗിരി യാത്രയ്ക്ക് ഇപാസ്: ജൂണ്‍ 30 വരെ ദിവസേന 6000 വാഹനങ്ങള്‍ക്കു മാത്രം പ്രവേശനം

നീലഗിരി : ഇപാസിനെതിരെ നീലഗിരിയില്‍ ഹര്‍ത്താല്‍ നടക്കുന്നതിനിടെ ഇന്നലെ പാസുകള്‍ ഉച്ചയോടെ തീര്‍ന്നതായി അധികൃതര്‍ അറിയിച്ചു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെ ദിവസേന 6000 വാഹനങ്ങള്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 8000 വാഹനങ്ങള്‍ക്കും മാത്രമാണു നീലഗിരി ജില്ലയിലേക്കു പ്രവേശനം. നീലഗിരിയിലേക്കുള്ള പ്രധാന മാര്‍ഗമായ മേട്ടുപ്പാളയം കല്ലാറിലൂടെ ഇന്നലെ വൈകിട്ട് 5 വരെ 2,000 വാഹനങ്ങള്‍ കടന്നുപോയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.എത്തിയ പലര്‍ക്കും പാസ് സംബന്ധിച്ച അറിവുണ്ടായിരുന്നില്ല. ഇവര്‍ക്ക് ഇപാസ് ലഭിച്ച ശേഷമാണു ചെക്‌പോസ്റ്റ് കടത്തിവിട്ടത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്ന നാടുകാണിയിലും ഒട്ടേറെ വാഹനങ്ങള്‍ എത്തി. കണ്ണൂര്‍, വയനാട് അതിര്‍ത്തിയായ പാട്ടവയല്‍, കര്‍ണാടക അതിര്‍ത്തിയായ കക്കനല്ല എന്നിവിടങ്ങളിലും സാമാന്യം തിരക്കുണ്ടായിരുന്നു. ഇവകൂടാതെ നീലഗിരിയിലേക്കുള്ള 8 ചെക്‌പോസ്റ്റുകളില്‍കൂടി പരിശോധന നടത്തുന്നുണ്ട്. കൊടൈക്കനാലിലും ഇപാസിനെതിരെ വ്യാപാരികള്‍ പ്രതിഷേധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *