വയനാട് ജില്ലയില്‍ ബാങ്ക് അക്കൗണ്ട് വാടകയ്‌ക്കെടുത്ത് തട്ടിപ്പ്

പുല്‍പ്പള്ളി: ജില്ലയിലെ നിര്‍ജ്ജീവങ്ങളായ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് അനധികൃത പണ ഇടപാടുകള്‍ കുടുന്നതായി കണ്ടെത്തല്‍. ഏതെങ്കിലും ആവശ്യത്തിനായി മാത്രം ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്ന സാധാരണക്കാരായ പാവങ്ങളുടെ അക്കൗണ്ടുകള്‍ വാടകയ്‌ക്കെടുത്ത് അവര്‍ക്ക് തുഛമായ പണം നല്‍കിയാണ് ഇത്തരം അക്കൗണ്ടുകളിലൂടെ അനധികൃതമായെത്തുന്ന പണ ഇടപാടുകള്‍ നടത്തുന്നത്. താല്‍ക്കാലികമായി തുടങ്ങുന്ന അക്കൗണ്ടിലേക്ക് പല അക്കൗണ്ടുകളില്‍ നിന്ന് പണം മാറ്റി ഇവരെ കൊണ്ട് വന്‍തുക പിന്‍വലിക്കുകയും ചെയ്യുകയാണ് പതിവ്. ഇതിനായി വലിയ സംഘം തന്നെ വയനാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന അക്കൗണ്ട് പിന്നീട് മരവിപ്പിക്കുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. സോഷ്യല്‍ മീഡിയ വഴി പറ്റിക്കുന്ന പണമൊക്കെയാണ് ഈ അക്കൗണ്ടുകളില്‍ എത്തുന്നത്. ഇത്തരത്തില്‍ പണം നഷ്ടമായ ഒരു യുവതിയുടെ പരാതിയില്‍ കൊടകര പോലീസ് പുല്‍പ്പള്ളി സ്വദേശിയായ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വയനാട്ടിലെ ടൗണുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയായ പുല്‍പ്പള്ളി സ്വദേശിയെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിനെ തുടര്‍ന്ന് പോലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. പുല്‍പ്പള്ളിയില്‍ കസ്റ്റഡിയിലെടുത്ത ആളെ കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ കൂടാതെ നിരവധി ആളുകള്‍ ഈ കണ്ണിയില്‍ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം

Leave a Reply

Your email address will not be published. Required fields are marked *