വെള്ളമുണ്ടയിലെ ആദ്യഹൈസ്കൂൾ വിദ്യാർത്ഥിയെ ആദരിച്ചു

വെള്ളമുണ്ട: വെള്ളമുണ്ട ഹൈസ്കൂളിലെ ഒന്നാം നമ്പറുകാരൻ ഗോപാലയത്തിൽ വി.കെ.രാമൻകുട്ടിനായർ എന്ന മോനു നായരെ
വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഷാൾ അണിയിച്ച്‌ സ്നേഹാദരം കൈമാറി.
1958 ജൂലൈ ഒന്നിന് തുടങ്ങിയ വെള്ളമുണ്ട ഹൈസ്കൂളിലെ ആദ്യമായി പ്രവേശനം നേടിയ വിദ്യാർഥിയാണ്‌ മോനു നായർ.
ജി. എം. എച്ച്. എസ്. എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
പി. ടി.എ വൈസ് പ്രസിഡന്റ്‌ സലീം കേളോത്ത്, ഹെഡ്മിസ്ട്രസ് ഫാത്തിമ ത്ത് ഷംല, ഇ. കെ ജയരാജൻ മാസ്റ്റർ,ഗോവിന്ദൻ പാലിയാണ, നാസർ കെ തുടങ്ങിയവർ സംബന്ധിച്ചു.

തുടക്ക സമയത്തെ പഠന ഓർമ്മകൾ എൺപത് വയസ്സ് പിന്നിട്ട രാമൻ കുട്ടി മറക്കാതെ സൂക്ഷിക്കുന്നുണ്ട്. വയനാടിൻ്റെ ചരിത്രത്തിലെ ഏഴാമത്തെ ഹൈസ്കൂളാണ് വെള്ളമുണ്ട.
1956ൽ വെള്ളമുണ്ട എ.യു.പി സ്കൂളിൽ നിന്നും എട്ടാം തരം പാസായി. അതിനുശേഷം രണ്ടു വർഷത്തോളം
കൂട്ടുകാർക്കൊപ്പം വെറുതെ കളിച്ചും അച്ഛനെകൃഷിയിൽ അത്യാവശ്യം സഹായിച്ചും നടന്നു.
1957 ൽ മദ്രാസ് ഗവൺമെന്റ് നിഷ്ക്രിയം ആവുകയും
ഇഎംഎസ് നമ്പൂതിരിപ്പാട് നയിച്ച കേരള ഗവൺമെന്റ് നിലവിൽ വരികയും ചെയ്തു. ആ സമയത്താണ് ഹൈസ്കൂൾ പാസാവുന്നത്. പട്ടിണി നിറഞ്ഞ ആ കാലത്ത് പറമ്പിലും വയലിലും ഓടിനടന്ന തന്നെ തേടി അധ്യാപകർ വന്നപ്പോൾ സന്തോഷത്തോടെ ചേരാൻ തീരുമാനിച്ചു.
സ്കൂൾ തുടങ്ങി ആദ്യം പ്രവേശനം നാട്ടുകാർ മോനു നായരെന്നു വിളിക്കുന്ന രാമൻ കുട്ടിയായിരുന്നു

1957 കേരളത്തിൽ സാമൂഹികമായും വിദ്യ‍ാഭ്യ‍ാസ പരമായും പിന്നോക്കം നില്ക്കന്ന പ്രദേശങ്ങളെ കണ്ടെത്തി വിദ്യ‍ാഭ്യ‍ാസ സ്ഥാപനങ്ങൾ തുടങ്ങാൻ സർവ്വെ നടന്നിരുന്നു. കോഴിക്കോട് ഡി.ഇ.ഒ യുടെ നേതൃത്വ‍ത്തിൽ പേഴ്സണൽ അസിസ്റ്റന്റായ രാമസ്വാമി അയ്യര് സർവേക്കായി വെള്ളമുണ്ടയിൽ എത്തുന്നു.
വെള്ളമുണ്ട വില്ലേജിന്റെ ഒരു മാപ്പ് തയ്യാറാക്കി,സ്കൂളിലേക്കുള്ള ദൂരവും മറ്റു വിവരങ്ങളും അടയാളപ്പെടുത്തി.
ഈ മാപ്പ് സഹിതം രാമസ്വാമി അയ്യര് അദ്ദഹം തയ്യാറാക്കിയ വിദ്യാഭ്യാസ
സർവ്വേ റിപ്പോർട്ട് ഗവണ്മെന്റനു നല്കിയ ശേഷംഹൈസ്കൂളിനു ശുപാർശ ചെയ്യുകയായിരുന്നു.
അങ്ങനെ 1957 ല് വെളളമുണ്ട എ.യു.പി സ്കൂൾ അപ്ഗ്രേഡു ചെയ്തു.
ആവശ്യമായ സ്ഥലവും താത്കാലിക കെട്ടിടവും നല്കിയാൽ സർക്കാർ ഉടമസ്ഥതയിൽ തന്നെ ഹൈസ്കൂൾ ആരംഭിക്കാൻ കഴിയുമെന്ന് മാനേജരേയും സഹഅധ്യാപകരെയും അറിയിച്ചു.

എ കെ മാസ്റ്റർ, വി.കെ നാരായണൻ മാസ്റ്റർ, പിസി കുര്യാക്കോസ്,വി കെ ബാലൻ മാസ്റ്റർ, കേളു നമ്പ്യാർ
മാസ്റ്റർ,വി മാധവൻ നമ്പ്യാർ,എന്നിവരുടെ ശ്രമഫലമായി ഒറ്റനില കെട്ടിടത്തിൽ വിദ്യാലയം പാസ്സായി. കേവലം
28 കുട്ടികൾ മാത്രമാണ് വിദ്യാലയത്തിൽ അന്നുണ്ടായിരുന്നത് എന്നിട്ടും മാനന്തവാടി
സ്കൂളിലെ അധ്യാപകനായിരുന്ന പരമേശ്വര അയ്യരെ വെളളമുണ്ടയിലേക്ക് സ്ഥലം മാറ്റം നൽകി നിയമിക്കുകയുംചെയ്തു. എട്ടാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് സാധ്യത കാണാതെ
വീട്ട് ജോലി ചെയ്ത് കഴിഞ്ഞിരുന്നവരെ തേടിപ്പിടിച്ച് സ്കൂളിലെത്തിച്ചത്
വെളളമുണ്ട എ.യു.പി സ്കൂളിലെ അധ്യാപകരും പഞ്ചായത്ത് ഭരണാധികാരികളും നാട്ടുകാരും ചേർന്ന കമ്മറ്റിയായിരുന്നു വെന്ന് മോനു നായർ ഓർക്കുന്നു.

1958 ഒക്ടോബറിൽ എംപ്ലോയ്മെൻറ് വഴി അധ്യാപകരെയും നിയമിച്ചു.
എ.യൂ.പി സ്കൂളിലെ അധ്യാപകർ അവർക്ക് പരമാവധി സഹായങ്ങൾ നൽകി. പിന്നീട് സുകുമാരൻ മാസ്റ്റർ, ബാലൻ മാസ്റ്റർ ,കുഞ്ഞനന്തൻ മാസ്റ്റർ എന്നീ അധ്യാപകർക്ക് കൂടി സ്ഥിരം നിയമനം നൽകി.
1960-61ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതി. പട്ടിണിക്കാലത്തെ
ആ പഠനവും വാശിയോടെ പഠിച്ചു നേടിയ വിജയവും മറക്കാനാവില്ലെന്ന് രാമൻകുട്ടി പറഞ്ഞു.
വാളാട് നിന്നടക്കം പുലർച്ചെ എഴുന്നേറ്റ് നടന്നു വന്ന് സ്കൂളിലെത്തിയ സഹപാഠികൾ അത്ഭുതമായിരുന്നു.

ഉച്ചഭക്ഷണമില്ലാത്ത പഠനം, സ്കൂർ കുന്നിലുണ്ടായിരുന്ന ഓറഞ്ചു തോട്ടത്തിൻ്റെ അവശിഷ്ടങ്ങൾ തേടി കുന്നു കയറിയത് എല്ലാം ഒളിമങ്ങാതെ കിടക്കുന്നു.

കൂടെ പഠിച്ചവരിൽ പലരും വിട്ട് പിരിഞ്ഞെങ്കിലും അവർക്കൊപ്പമുള്ള മധുരമുള്ള ഓർമ്മകൾ മായാതെ സൂക്ഷിക്കുകയാണ് മോനു നായർ.

Leave a Reply

Your email address will not be published. Required fields are marked *