പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു

    കൽപറ്റ: പുളിയാർമല കെ എം എം ഗവ ഐ ടി ഐയിലെ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് , ഫുഡ് & ബീവറേജ്‌സ് സർവീസ് അസിസ്റ്റന്റ് , ബേക്കർ & കോൺഫെക്ഷനെർ, ഫുഡ് പ്രൊഡക്ഷൻ (ജനറൽ) എന്നീ ട്രേഡുകളിലെ 150 ഇൽ പരം ട്രെയിനികൾക്കു കേരളത്തിനകത്തും പുറത്തുമായി 30 ഓളം സ്റ്റാർ ഹോട്ടലുകളിലും, റിസോർട്ടുകളിലുമായി പ്ലേസ്മെന്റ് നൽകി . പ്ലേസ്‌മെന്റ് കോഓർഡിനേറ്റർ റോയ് പി വി അധ്യക്ഷത വഹിച്ചു. ഐ ടി ഐ പ്രിൻസിപ്പൽ ജീവൻ ജോൺസ് ഉദ്ഘാടനം നിർവഹിച്ചു. പ്ലേസ്മെന്റ് ഓഫീസർ അരുൺദേവ് പി എസ് സ്വാഗതവും, ഗ്രൂപ്പ് ഇൻസ്ട്രക്ടർ അബ്ദുൽ റഫീഖ് , ജോർജ് കെ സി, ഭാസ്കരൻ വി കെ, ബിബിൻ കെ, ബിനോജ് പോൾ എന്നിവർ ആശംസകളും നേർന്നു. സ്റ്റാഫ് സെക്രട്ടറി ഗിരീഷ് കെ ചടങ്ങിന് നന്ദി അറിയിച്ചു.

    പ്ലേസ്മെന്റ് ഉറപ്പു നൽകുന്ന തൊഴിൽ അധിഷ്ഠിതമായ 10 മികച്ച ട്രേഡുകളിലേക്കുള്ള പ്രവേശനം തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് : 04936 205519, 9961702406

    Leave a Reply

    Your email address will not be published. Required fields are marked *