പുൽപ്പള്ളി : പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലയിലെ ക്ഷീര കർഷകർക്ക് ആശ്വാസം !പുൽപ്പള്ളിയിലെ സഞ്ചരിക്കുന്ന മൃഗാശുപത്രി വീണ്ടും ഓട്ടം തുടങ്ങി.
പുൽപള്ളിയിലെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ വാടക, ശമ്പളം എന്നിവ കുടിശികയായതോടെ ആ സംവിധാനത്തിന്റെ പ്രവർത്തനവും നിലച്ചിരുന്നു. മാസങ്ങളായുള്ള വാഹന വാടക, ഡ്രൈവറുടെ ബത്ത, ഡോക്ടർ, അറ്റൻഡർ ബത്ത എന്നിവ മുടങ്ങിയ സാഹചര്യത്തിലാണ് ഇന്ധനം നിറയ്ക്കാൻ കാശില്ലാതെ വാഹനം നിർത്തിവച്ചത്. തൽക്കാല പരിഹാരമായി എന്ന് പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണ പറഞ്ഞു. ഇന്നു മുതൽ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ വാഹനം ഓടിത്തുടങ്ങി. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ വീടുകളിലെത്തി വളർത്തു മൃഗങ്ങൾക്ക് ചികിത്സ നൽകുന്ന യൂണിറ്റാണ് പെറ്റ് ഓൺ വീൽസ് എന്ന പേരിൽ 3 വർഷമായി നടത്തിയിരുന്നത്.
7306636704 ഈ ഫോൺ നമ്പറിൽ വിളിച്ചറിയിക്കുന്നതനുസരിച്ച് മൃഗാശുപത്രിയുടെ സേവനം കാലിത്തൊഴുത്തിലേക്കെത്തുന്ന ഈ സംവിധാനം കർഷകർക്ക് ഏറെ സഹായകരമാകും. വെള്ളിയാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് ഇതിൻ്റെ പ്രവർത്തനം. രണ്ടുമണിക്കു മുമ്പ് വിളിച്ചറിയിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഡോക്ടർ അടങ്ങുന്ന ഈ വാഹന സംഘം എന്നി ചികിത്സ നൽകാറുണ്ട്. പ്രതിമാസം കുറഞ്ഞത് 100 കേസുകളെങ്കിലും ഈ ആതുരാലയം പരിഗണിച്ചിരുന്നു.
ഡ്രൈവറും ഡോക്ടറും അറ്റന്റ്റുമടങ്ങുന്ന സംഘമാണ് വാഹനത്തിലുണ്ടാകുക. അത്യാവശ്യ മരുന്നുകളും സംവിധാനങ്ങളും വാഹനത്തിലുണ്ടാകും. ഗതാഗത സൗകര്യങ്ങൾ കുറഞ്ഞ വനമേഖലയിലുള്ള കർഷകർക്കും ഈ സംവിധാനം ഉപകാരമാകും. പഞ്ചായത്തുകളുടെ പദ്ധതി വിഹിതം മുടങ്ങിയത് ഉടൻ നൽകാമെന്ന് ഉറപ്പിലാണ് വീണ്ടും വാഹനം ഓട്ടം തുടങ്ങിയത്. മൃഗാശുപത്രിയിൽ
മരുന്നുക്ഷാമവും രൂക്ഷമായെന്ന് ക്ഷീര കർഷകർ പറയുന്നു. സ്‌ഥിരം മെഡിക്കൽ ഓഫിസറില്ലാതായിട്ട് 4 മാസമായി.
ജില്ലയിലെ വിവിധ മൃഗാശുപത്രിയിൽ നിന്നു താൽക്കാലികമാ യെത്തുന്നവരാണ് ഡ്യൂട്ടിയിലുള്ളത്. ആശുപത്രിയിൽ മരുന്നില്ലാത്തതും ചുമതലക്കാരനില്ലാത്തതും പ്രവർത്തനത്തെ അവതാളത്തിലാക്കിയിട്ടുണ്ട്. എത്രയും വേഗം ഇതിനും പരിഹാരം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
