ഡബ്ല്യുഎൽഎഫ് അക്കാദമിയുടെ കോഴ്‌സ് ഉദ്ഘാടനം നടത്തി.

    ദ്വാരക: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ(ഡബ്ല്യുഎൽഎഫ്) അക്കാദമിയുടെ ഡിപ്ലോമ ഇൻ വിഷ്വൽ സ്റ്റോറി ടെല്ലിംഗ് ആൻഡ് മീഡിയ പ്രൊഡക്ഷൻ കോഴ്‌സിന്റെ ഉദ്ഘാടനം എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിൽസൺ തൂപ്പുംകര, എടവക പഞ്ചായത്ത് അംഗം ഷിൽസൺ കോക്കണ്ടത്തിൽ, മാധ്യമപ്രവർത്തകൻ വിശാൽ അറോറ, ഡബ്ല്യുഎൽഎഫ് കൺവീനർ ഷാജൻ ജോസ്, സ്ഥാപക ഡയറക്ടർ വിനോദ് കെ. ജോസ്, കെ.ജെ. വർഗീസ്, കെ.ജെ. ജോസഫ്,

    കോഴ്‌സ് അധ്യാപകരായ അഖിൻ ശ്രീധർ, നിധിൻ ഡേവിഡ്, അജിൻ പോൾ എന്നിവർ പങ്കെടുത്തു.ദൃശ്യ മാധ്യമരംഗത്ത് സാങ്കേതിക വൈദഗ്ധ്യവും സൃഷ്ടിപരമായ പരിശീലനവും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കോഴ്‌സ് ആരംഭിച്ചതെന്ന് അക്കാദമി ഭാരവാഹികൾ അറിയിച്ചു.

     

    Leave a Reply

    Your email address will not be published. Required fields are marked *