കല്‍പ്പറ്റ: ക്വിറ്റ് ഇന്ത്യ ദിനത്തില്‍ രാഷ്ട്രീയ യുവജനതാദള്‍ (ആര്‍വൈജെഡി) ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് യുവഭേരി സംഘടിപ്പിച്ചു. ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ആര്‍ജെഡി ജില്ലാ പ്രസിഡന്റ് ഡി. രാജന്‍, ആര്‍വൈജെഡി സംസ്ഥാന സെക്രട്ടറി കെ.ടി ഹാഷിം, യു.എ. അജ്മല്‍ സാജിദ്, എന്‍.ഒ. ദേവസി, കെ.എസ്. ബാബു, ജോര്‍ജ് പോത്തന്‍, പി.ജെ. ജോമിഷ്, ജി. റെജി, നേമി രാജന്‍,
പി.എം. ഷബീറലി, ജോസ് ദേവസി, നിസാര്‍ പള്ളിമുക്ക് എന്നിവര്‍ പ്രസംഗിച്ചു.
