ഫിദ ഫൈസലിന്റെ കവിതാസമാഹാരം ‘തുടിപ്പിന്റെ ദൂരം’ പ്രകാശനം സെപ്റ്റംബർ 6ന്

മുട്ടിൽ:  ജീവിതത്തിലെ നേരനുഭവങ്ങളുടെ നേർസാക്ഷ്യമുള്ള രചനാ വൈഭവത്താൽ ശ്രദ്ധേയായ യുവ എഴുത്തുകാരി ഫിദ ഫൈസലിന്റെ ആദ്യ കവിതാസമാഹാരം ‘തുടിപ്പിന്റെ ദൂരം’ പ്രകാശനത്തിന് ഒരുങ്ങുന്നു. സെപ്റ്റംബർ 6ന് വൈകിട്ട് 3 മണിക്ക് മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ചാണ് പുസ്തകപ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്.

 

 

ഡോ. റാഷിദ് ഗസ്സാലി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ

പുസ്തകത്തിന്റെ പ്രകാശനം അർഷാദ് ബത്തേരി നിർവ്വഹിക്കും

 

അധ്യാപകരും സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

 

ജീവിതാനുഭവങ്ങളും മനുഷ്യബന്ധങ്ങളും വികാരങ്ങളും പ്രതീക്ഷകളും ഉൾച്ചേർന്ന കവിതകളാണ് ‘തുടിപ്പിന്റെ ദൂരം’ എന്ന സമാഹാരത്തിലൂടെ ഫിദ ഫൈസൽ വായനക്കാരിലേക്ക് എത്തിക്കുന്നത്. യുവതലമുറയുടെ എഴുത്തിൽ ശ്രദ്ധേയമായൊരു സാന്നിധ്യമായി മാറാനുള്ള ഫിദയുടെ ശ്രമത്തിന്റെ ഭാഗമായാണ് ആദ്യ കവിതാസമാഹാരം പുറത്തിറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *