ഇ.എസ്.എ: സ്വതന്ത്ര കർഷക സംഘം പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചത് 500 ഇ-മെയിലുകൾ

സുൽത്താൻ ബത്തേരി: പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമിയും നിർമ്മിതികളും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘം ആരംഭിക്കുന്ന സമരപരിപാടികൾക്ക് തുടക്കം കുറിച്ചു. കേന്ദ്ര വനം പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് ജില്ലയിൽ നിന്ന് 500 ഇ- മെയിൽ അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് നിർവ്വഹിച്ചു. 

 ഇ.എസ്.എയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ 131 വില്ലേജുകളിൽ 13 എണ്ണം വയനാട്ടിലാണ്. ജനവാസമുൾപ്പെടെയുള്ള 952 ച.കി.മീറ്റർ ഭൂമിയാണ് ജില്ലയിൽ ഇ.എസ്.എ പരിധിയിൽ വരുന്നത്. 1,45, 171 ജനങ്ങളെയും ബാധിക്കും. വനാതിർത്തിയിൽ മാത്രം ഇ.എസ്.എ പരിധി നിശ്ചയിക്കുക, ഇ.എസ്.എ പരിധിയിൽ കുറഞ്ഞ ഭാഗങ്ങൾ മാത്രം വരുന്ന വില്ലേജുകളെ അടിസ്ഥാന യൂനിറ്റുകളാക്കാതിരിക്കുക, സർവേ നമ്പറുകളുടെ അടിസ്ഥാനത്തിൽ വ്യക്തമായ ഇ.എസ്എ ഭൂപടം പ്രസിദ്ധീകരിക്കുക,കരട് വിജ്ഞാപനത്തിന് പരാതികളും, നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും നൽകാനുള്ള സമയം നീട്ടുക തുടങ്ങിയ അനേകം ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇ-മെയിൽ അയച്ചത്. തുടർ സമരങ്ങൾ അടുത്താഴ്ച മുതൽ തുടരും.

ടിപ്പു സുൽത്താൻ പ്ലൈസിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എം. അന്ത്രു ഹാജി അധ്യക്ഷത വഹിച്ചു. മുതിര മായൻ ഹാജി, കല്ലിടുമ്പൻ ഹംസ ഹാജി, ലത്തീഫ് അമ്പലവയൽ, അലവി വടക്കേതിൽ, കാസിം ഹാജി ബീനാച്ചി, ഖാലിദ് വേങ്ങൂർ, ഷംസുദ്ദീൻ ബിദർക്കാട്, ഇബ്രാഹിം തൈ തൊടി, ഉസ്മാൻ പള്ളിയാൽ, ബാവക്ക ചീരാൽ, പി.കെ.മൊയ്തീൻ കുട്ടി, അസൈനാർ കല്ലിടുമ്പൻ, കാസിം പി.കെ, ജമീല കുടുക്കി, സൈനബ സെയ്തലവി, നിസാം കല്ലൂർ, പി.വി. ഹൈദർ, പി.അബ്ദുറഹിമാൻ, സൈനബ പ ഉസ്മാൻ പ്രസംഗിച്ചു. ബഷീർ നായ്ക്കട്ടി സ്വാഗതവും അലവി വടക്കേതിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *