പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ദിനം ആചരിച്ചു.

പനമരം: സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിന്ദി ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ വൈവിധ്യമാർന്ന സാംസ്കാരിക ഹിന്ദി പരിപാടികൾ അവതരിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ് നിർവ്വഹിച്ചു. ഹിന്ദി അധ്യാപകരായ സിദ്ദീഖ് മാസ്റ്റർ, ജിതാ എസ്., വിൻസി കെ.ജെ., രേഖ കെ. തുടങ്ങിയവർ സംസാരിക്കുകയും പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു. വിദ്യാർത്ഥികളും മറ്റ് അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *