മാനന്തവാടി….മാനന്തവാടിയിൽ നിന്നും നിരവിൽപുഴക്കു കെ.എസ്.ആർ.ടി.സി.ചെയിൻ സർവീസ് ആരംഭിക്കണമെന്ന് മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്.)കമ്മിറ്റി ഭാരവാഹികൾ ഉഷാ വിജയൻ എം.എൽ.എ.ക്ക് നിവേദനം നൽകി.മുമ്പ് മാനന്തവാടിയിൽ നിന്നും നിര വിൽപുഴയ്ക്ക് കെ.എസ്.ആർ.ടി.സി.നിരവധി സർവീസുകൾ നടത്തിയിരുന്നു.അതിനു പുറമെ വർഷങ്ങൾക്ക് മുമ്പ് നിരവില്പുഴയ്ക്ക് അഞ്ചു ചെയിൻ സർവീസുകൾ അനുവദിച്ചു കൊണ്ട് ഉത്തരവും ഇറങ്ങിയിരുന്നു.അതൊന്നും നടപ്പിലായില്ല എന്ന് മാത്രമല്ല,ഇപ്പോൾ ഒരൊറ്റ കെ.എസ്.ആർ.ടി.സി.ബസും നിര വിൽപുഴയ്ക്ക് സർവിസ് നടത്തുന്നി ല്ല.എപ്പോഴെങ്കിലും നാട്ടിലേക്കു ഇറങ്ങി പോകുന്ന ബസ്സുകൾ മാത്രമാണ് ആശ്രയം.യാത്രക്കാർ കൂടിയിട്ടും വർഷങ്ങൾക്ക് മുമ്പ് അനുവദിച്ച പ്രൈവറ്റ് ബസ്സുകല്ലാതെ,ഈ അടുത്ത കാലത്തൊന്നും പ്രൈവറ് ബസ്സിനും പെർമിറ്റു നൽകിയിട്ടില്ലെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി.ഉസ്മാൻ പള്ളിയാൽ,പുതിയാണ്ടി മമ്മൂട്ടി മാസ്റ്റർ,അഡ്വ.സത്താർ മായൻ,കെ.സി.അയ്യൂബ്,അത്തിലൻ ഇബ്രാഹിം ഹാജി തുടങ്ങിയവർ പങ്കെടുത്തു
മാനന്തവാടി-നിരവിൽപുഴ കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് പുനരാരംഭിക്കണം: എം.എസ്.എസ്. നിവേദനം നൽകി
