കമ്പളക്കാട് : 2026 ഒക്ടോബർ 24,25 തിയ്യതികളിൽ കമ്പളക്കാട് വെച്ച് നടക്കുന്ന ബാലസംഘം വയനാട് ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം പുരോഗമന പ്രസ്ഥാന അമരക്കാരൻ സഖാവ് സി.കെ ശശീന്ദ്രൻ ഉത്ഘാടനം ചെയ്തു.
ജില്ലാ കൺവീനർ വിനോദ് അധ്യക്ഷത വഹിച്ചു. എം. മധു,വി.എൻ ഉണ്ണികൃഷ്ണൻ,വി. വി ബേബി,പി.എം നാസർ,തുടങ്ങിയവർ സംസാരിച്ചു. ചെയർമാൻ: എം. മധു,കൺവീനർ:പി.എം നാസർ,ട്രഷറർ:എം.എം ഷൈജൽ അടങ്ങുന്ന 251 അംഗ സമ്മേളന കമ്മിറ്റി രൂപീകരിച്ചു
