ക്ലൈമറ്റ് വാക്ക് സംഘടിപ്പിച്ചു

തവിഞ്ഞാൽ: സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 4 വരെ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ക്ലൈമറ്റ് വീക്ക് ഇന്ത്യ 2026 കാമ്പയിൻ്റെ ഭാഗമായി എയിംസ്‌വേ ഫൗണ്ടേഷൻ വയനാട് ജില്ലയിലെ പ്രധാന എക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ മുനീശ്വരൻ കുന്നിലേക്ക് ക്ലൈമറ്റ് വാക്ക് സംഘടിപ്പിച്ചു. തലപ്പുഴ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുബീർ പി ഉദ്ഘാടനം ചെയ്തു. എയിംസ്‌വേ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ സുപ്രിയ സുരേന്ദ്രൻ, ഡയറക്ടർ സന്ദീപ് സെബാസ്റ്റ്യൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മഹേഷ് , സഞ്ജയ് പി, നിഷിത കെ കെ, ലൈഫ് ഗാർഡ് ജ്യോതിഷ് എന്നിവർ മുനീശ്വരൻ കുന്നിൻ്റെ ചരിത്രപരമായ കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചു. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രയാസങ്ങളെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും വേണ്ടി സംഘടിപ്പിച്ച ക്ലൈമറ്റ് വാക്കിൽ പങ്കെടുത്തവർക്ക് യാത്ര പുതിയ അനുഭവമായിരുന്നു എന്ന് പങ്കെടുത്തവർ വ്യക്തമാക്കി. എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി തവിഞ്ഞാൽ ഭാരവാഹികളായ ജിൻസൺ, രജിത്, ജയിംസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *