ചെറുവയല്‍ രാമന്റെ വസതിയില്‍ കെ പി സി സി പ്രസിഡന്റ് മന്ത്രി അഡ്വ. സണ്ണി ജോസഫ് സന്ദര്‍ശനം നടത്തി

മാനന്തവാടി: കഴിഞ്ഞ ദിവസം അന്തരിച്ച പത്മശ്രീ ചെറുവയല്‍ രാമന്റെ വസതിയില്‍ കെ പി സി സി പ്രസിഡന്റ് മന്ത്രി അഡ്വ. സണ്ണി ജോസഫ് സന്ദര്‍ശനം നടത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് അദ്ദേഹം ചെറുവയല്‍ രാമന്റെ കമ്മനയിലെ വസന്തയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അനുശോചനമറിയിക്കുകയും ചെയ്തത്. ചെറുവയല്‍ രാമന്റെ അവാര്‍ഡുകള്‍, കാഴ്ചപ്പാടുകള്‍ എന്നിവ പുതിയ തലമുറയ്ക്ക് ഉപയോഗപ്രദമാകും വിധം സ്മാരകം പണിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അതിനുള്ള സ്ഥലവും പണവും കണ്ടെത്തുന്ന കാര്യം മുഖ്യമന്ത്രി, കൃഷിമന്ത്രി, മാനന്തവാടി എം എല്‍ എ, മറ്റ് ജനപ്രതിനിധികള്‍, കുടുംബാംഗങ്ങള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് എത്രയും വേഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം സന്ദര്‍ശനശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, യു ഡി എഫ് കണ്‍വീനര്‍ എച്ച് ബി പ്രദീപ്മാസ്റ്റര്‍, ബ്ലോക്ക് പ്രസിഡന്റുമാരായ എ എന്‍ നിശാന്ത്, ജിത്സണ്‍ തൂപ്പുങ്കര, നഗരസഭ ചെയര്‍മാന്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍, പി വി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, ചിന്നമ്മജോസ്, റോസമ്മ, വിനോദ് തോട്ടത്തില്‍, സി അബ്ദുള്‍ അഷ്‌റഫ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *