എസ്പിജി മീറ്റിംഗ് സംഘടിപ്പിച്ചു

കമ്പളക്കാട് ജി.യു.പി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ സമിതിയുടെ മീറ്റിംഗ് നടന്നു. എസ്.എം.സി (SMC) ചെയർമാൻ ശ്രീ. ഷമീർ കെ. പി. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

കമ്പളക്കാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീമതി. ലയമോൾ സി. കെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ എ.എസ്.ഐ ശ്രീ. വിജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. വി. കെ., പി.ടി.എ അംഗം ശ്രീ. നഈം സി. എ. എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികളുടെ സുരക്ഷയും സമഗ്രമായ അക്കാദമിക് പുരോഗതിയും ലക്ഷ്യമിട്ട് സംഘടിപ്പിച്ച യോഗത്തിൽ സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ. എമ്മാനുവൽ ഒ.സി സ്വാഗതവും എസ്.പി.ജി (SPG) കോഡിനേറ്റർ ശ്രീ. ഡോ. റഫീഖ് എം. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *