വെള്ളമുണ്ട: എൽനിനോ പ്രതിഭാസത്തിൻ്റെ ഭാഗമായി ഉണ്ടായ ചുഴലി കാറ്റിൽ കവുങ്ങ് വീണ് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വെള്ളമുണ്ട ഒഴുക്കൻ മൂല സ്വദേശി ഏഴ് വയസ്സുകാരൻ റെയ്ഡൻ്റെ കുടുംബത്തിന് കൈത്താങ്ങുമായി അൽകരാമ ഗ്രൂപ്പ്. ഇപ്പോൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആൽബർട്ടോ റെയ്ഡൻ ചികിത്സ കഴിഞ്ഞു വരുമ്പോൾ വീട് നിർമ്മിച്ചു നൽകും. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ചികിത്സാ സഹായ കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുത്ത് അൽ കരാമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കുനിങ്ങാരത്ത് അബ്ദുൾ നാസർ ആണ് ഈ വിവരം ഗ്രാമപഞ്ചായത്ത് അധികൃതരെയും ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികളെയും അറിയിച്ചത്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട്. വെല്ലൂരിൽ ആവശ്യമായ സഹായവും ചെയ്യുമെന്ന് അബ്‌ദുൾ നാസർ അറിയിച്ചു. . വെള്ളമുണ്ട സ്വദേശിയായ അബ്ദുൾ നാസറിൻ്റെ നേതൃത്വത്തിൽ നിരവധി മേഖലകളിൽ സേവന സന്നദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന അൽകരാമ ഗ്രൂപ്പിൻ്റെ ഈ വാഗ്ദാനം വെള്ളമുണ്ടയിലെ ജനങ്ങൾക്ക് കിട്ടിയ അംഗീകാരം കൂടിയാണന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖമർ ലൈല പറഞു. യോഗത്തിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് എം ലതിക , ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ സൂപ്പി പള്ളിയാൽ, ടി. നാസർ, പി. ജെ . വിൻസെൻറ് , പി .ടി ജോസ്, വി. ജെ ജോയ്, ആർ. ജെ ജോൺ, പി.സി റെജി, പി. സി ബെന്നി എന്നിവർ പങ്കെടുത്തു.
റെയ്ഡൻ്റെ കുടുംബത്തിന് വീടൊരുക്കുമെന്ന് അബ്ദുൾ നാസർ കുനിങ്ങാരത്ത്.
