കല്‍പ്പറ്റ: പത്ത് വര്‍ഷം മുമ്പ് യു.ഡി.എഫ് സര്‍ക്കാര്‍ തറക്കല്ലിടുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടനുവദിക്കുകയും ചെയ്ത മടക്കിമലയിലെ നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്ത് തന്നെ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് നിര്‍മ്മിക്കണമെന്ന് വയനാട് ജില്ലാ മുസ്്ലിം ലീഗ്. ഇക്കാര്യം ആവശ്യപ്പെട്ട് മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്, വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് നിവേദനം നല്കി.
ജില്ലയിലെ ഏത് പ്രദേശത്ത് നിന്നും എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതും നിയമനടപടികള്‍ പൂര്‍ത്തിയാക്കി സൗജന്യമായി ലഭിച്ച 50 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെ കൈവശമുള്ളതും മടക്കിമലയിലാണ്. 2015ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി തുക വകയിരുത്തുകയും ചെയ്ത മടക്കിമലയിലെ മെഡിക്കല്‍ കോളജ് പദ്ധതി രാഷ്ട്രീയ കാരണങ്ങളാല്‍ ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുകയാണ് ചെയ്തത്. ഭരണത്തിലേറിയ ആദ്യത്തെ അഞ്ചുവര്‍ഷം മടക്കിമലയിലെ ഭൂമി അവഗണിച്ച് ചുണ്ടേലില്‍ ഭൂമി അന്വേഷിച്ചും, മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ ചര്‍ച്ച നടത്തിയും സമയം കളയുകയായിരുന്നു ഇടതുസര്‍ക്കാര്‍. തെരഞ്ഞെടുപ്പ് അടുത്തതോടെ, അതുവരെ നല്ല രീതിയില്‍ നടന്നു വന്നിരുന്ന മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ കോളജ് ബോര്‍ഡ് വെച്ച് പ്രഖ്യാപനം നടത്തുകയായിരുന്നു. മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചെങ്കിലും വയനാട്ടിലെ സാധാരണക്കാരുടെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അടിസ്ഥാന സൗകര്യങ്ങളും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനങ്ങളും വിപുലപ്പെടുത്താതെ പാടേ അവഗണിക്കുകയാണുണ്ടായത്. മാത്രവുമല്ല, മെഡിക്കല്‍ കോളജ് ആവശ്യത്തിനായി ഭൂമി കണ്ടെത്തുന്നതില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കുറ്റകരമായ നിസംഗത പുലര്‍ത്തുകയും ചെയ്തു. മാനന്തവാടിയില്‍ മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ച് പ്രാദേശിക വികാരമുയര്‍ത്തി, എം.എല്‍.എ സീറ്റ് നിലനിര്‍ത്തുക എന്നതില്‍ കവിഞ്ഞ ഒരു ആത്മാര്‍ത്ഥതയും ഇടതുസര്‍ക്കാര്‍ കാണിച്ചില്ല. പാഴാക്കി കളഞ്ഞ ഈ പത്ത് വര്‍ഷം കൊണ്ട് ജില്ലയിലെ പതിനായിരക്കണക്കിന് രോഗികള്‍ക്ക് വലിയ ദുരിതമനുഭവിക്കേണ്ടി വന്നു.
ജില്ലയിലെ ആരോഗ്യ മേഖലക്ക് മുതല്‍ക്കൂട്ടാവുന്ന മെഡിക്കല്‍ കോളജ് മടക്കിമലയില്‍ തന്നെ നിര്‍മ്മിക്കുകയാണ് നിലവിലുള്ള പരിഹാരം. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ജിനചന്ദ്രയുടെ പേരിലുള്ള മെഡിക്കല്‍ കോളജ്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ട ഭൂമിയില്‍ തന്നെ ഉയരണമെന്നാണ് ഓരോ യു.ഡി.എഫുകാരന്റെയും ആഗ്രഹം. ഇതേ സമയം തന്നെ മാനന്തവാടിയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി യാഥാര്‍ത്ഥ്യമാക്കുകയും സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി, വയനാട് ജില്ലാ ആശുപത്രിയായി ഉയര്‍ത്തുകയും വേണമെന്നും നേതാക്കള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇതുവഴി ജില്ലയിലെ അടിസ്ഥാന വര്ഗമുള്പ്പെടെ മുഴുവന്‍ പേര്‍ക്കും മികച്ചതും വിദഗ്ധവുമായ ചികിത്സ ഉറപ്പാക്കാന്‍ കഴിയുമെന്നും വിവാദങ്ങളുണ്ടാക്കി കാലതാമസം വരുത്തുന്നത് വയനാടന്‍ ജനതയോടുള്ള ദ്രോഹമായിരിക്കുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
വാഹനപാകടങ്ങളില്‍ ഗുരുതര പരിക്കേല്‍ക്കുന്നവര്‍, പാമ്പ് കടിച്ചും മറ്റും വിഷബാധയേല്‍ക്കുന്നവര്‍, തീപൊള്ളലേല്ക്കുന്നവര്, ഹൃദ്രോഗബാധിതര്‍ തുടങ്ങി അടിയന്തിരമായി വിദഗ്ധ ചികിത്സ ലഭിക്കേണ്ട രോഗങ്ങള്‍ക്കൊന്നും വയനാട്ടിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഇനിയും മതിയായ ചികിത്സ സജ്ജമായിട്ടില്ല. ജില്ലയിലെ വിവിധ ആസ്പത്രികളില്‍ നിന്ന് ഒരു വര്‍ഷം പതിനയ്യായിരത്തിലധികം രോഗികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ വിദഗ്ധ ചികിത്സക്കായി എത്തുന്നുണ്ടെന്നാണ് കണക്ക്. ഏകദേശം ഇത്രയും രോഗികള്‍ സ്വകാര്യ ആസ്പത്രികളെയും ആശ്രയിക്കുന്നുണ്ട്. ഈ രോഗികളില്‍ കുറേ പേര്‍ക്കെങ്കിലും യഥാസമയത്ത് ചികിത്സ കിട്ടാത്തതിന്റെ പേരില്‍ മരണത്തിന് കീഴടങ്ങേണ്ടിയും വരുന്നു.
മടക്കിമലയിലെ മെഡിക്കല്‍ കോളജ്, മാനന്തവാടിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, സുല്‍ത്താന്‍ ബത്തേരിയിലെ ജില്ലാ ആശുപത്രി എന്നിവ യാഥാര്‍ത്ഥ്യമാവുന്നതോടെ ചികിത്സ കിട്ടാതെ ഒരു വയനാട്ടുകാരനും വഴിയില്‍ മരിക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ കഴിയുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. റസാഖ് കല്‍പ്പറ്റ, എം. മുഹമ്മദ് ബഷീര്‍, കെ. ഹാരിസ്, സലിം മേമന, എം.എ അസൈനാര്‍, സി.കെ ഹാരിഫ്, ടി. അവറാന് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
