എയിംസ്‌വേ ഭാരവാഹികൾക്ക് സൺറൈസ് ഹോസ്പിറ്റലിന്റെ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു

കൽപ്പറ്റ: എയിംസ്‌വേ ഡെവലപ്മെന്റ് സൊസൈറ്റി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എയിംസ്‌വേ ഹൊറിസോൺ 2026 പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഭാരവാഹികൾക്ക് സൺറൈസ് ഹോസ്പിറ്റൽ നൽകുന്ന പ്രിവിലേജ് കാർഡുകൾ വിതരണം ചെയ്തു.സൺറൈസ് ഹോസ്പിറ്റൽ നോർത്ത് സോൺ ജനറൽ മാനേജർ ഉണ്ണികൃഷ്ണൻ എയിംസ്‌വേ വയനാട് ജില്ലാ പ്രസിഡന്റ് സിജോ ഞാളിയൻ പടിഞ്ഞാറത്തറയ്ക്കും സെക്രട്ടറി ജാസ്നി ബിജു തൊണ്ടർനാടിനും പ്രിവിലേജ് കാർഡ് കൈമാറി പദ്ധതിയുടെ ലോഞ്ചിങ് നിർവഹിച്ചു. സൺറൈസ് ഹോസ്പിറ്റലുമായി സഹകരിച്ച് വയനാട് ജില്ലയിൽ വിവിധ ആരോഗ്യപരിരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നതിനും ധാരണയായി.

 

കൃഷി, സംരംഭം, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, കലാ-സാംസ്കാരികം, കാലാവസ്ഥ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന എയിംസ്‌വേ ഡെവലപ്മെന്റ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംഘടനയുടെ നേതൃത്വത്തെ ശാക്തീകരിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയിൽ എയിംസ്‌വേ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സന്ദീപ് സെബാസ്റ്റ്യൻ, സെക്രട്ടറി ഷമീൽ പി.കെ. മലപ്പുറം, ജസീം സി,സുപ്രിയ സുരേന്ദ്രൻ, സന്തോഷ് കുമാർ പേരാമ്പ്ര, സൽമാൻ എൻ. റിപ്പൺ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.

 

ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളും സൺറൈസ് ഹോസ്പിറ്റലിന്റെ സേവനങ്ങളും സംബന്ധിച്ച് ആശുപത്രി വയനാട് ഇൻചാർജ് അമൽ രാജു, മാർക്കറ്റിങ് മാനേജർ റാഷിദ് എന്നിവർ സംസാരിച്ചു. എയിംസ്‌വേയും സൺറൈസ് ഹോസ്പിറ്റലും തമ്മിലുള്ള സഹകരണം ജില്ലയിലെ ജനങ്ങൾക്ക് കൂടുതൽ ആരോഗ്യപരിരക്ഷാ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പുതിയ അവസരങ്ങൾക്ക് വഴിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *