കൽപ്പറ്റ: കോഴിക്കോട്-വയനാട് അതിവേഗ റെയിൽപാത വയനാടിന്റെ സർവമേഖലയ്ക്കും ഉണർവാകുമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് പറഞ്ഞു. കൽപ്പറ്റയിൽ കേരള കോൺഗ്രസ് വയനാട് ജില്ലാ ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷികമേഖലയിൽ വന്യമൃഗശല്യം, പരിസ്ഥിതിലോല മേഖല, ജപ്തി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരിഹാരം കാണാൻ കേരള കോൺഗ്രസ് കർഷകർക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുര അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റീഫൻ സാജു, ജോസ് തലച്ചിറ, അഡ്വ. കെ.ടി. ജോർജ്ജ്, ബിജു ഏലിയാസ്, ജോണി കൈതമറ്റം, അഷ്റഫ് പൂക്കയിൽ, ബൈജു ഐസക്, പി. പ്രഭാകരൻ നായർ, സുലഭി മോസസ്, ബിജു പി.വി., സി.പി. അഷ്റഫ്, എം.ടി. കുര്യൻ, ലിന്റോ കുര്യാക്കോസ്, ദീപു ജെയിംസ്, അജീഷ് കീരിക്കുന്നേൽ, എ.വി. കുര്യാക്കോസ് എന്നിവർ സംസാരിച്ചു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ നിന്നും രാജിവെച്ച് ജോസഫ് വിഭാഗത്തിൽ ചേർന്ന ബൈജു ഐസകിനെ ജില്ലാ വൈസ് പ്രസിഡന്റായി യോഗത്തിൽ തെരഞ്ഞെടുത്തു.
