സുൽത്താൻ ബത്തേരി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗമായി 40 വർഷം പൂർത്തിയാക്കിയ കെ.ടി. ഹംസ ഉസ്താദിനും സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വി. മൂസക്കോയ ഉസ്താദിനും സുൽത്താൻ ബത്തേരി സമസ്ത താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരം നൽകി.
സമസ്ത ഹഖായ മാർഗ്ഗമാണെന്നും സുന്നത്ത് ജമാഅത്തിനെ ശക്തിപ്പെടുത്തുന്നതിലും ഉമ്മത്തിന് അത് പകർന്നു നൽകുന്നതിലും സമസ്തയുടെ മഹാന്മാരായ ആലിമീങ്ങൾ വഹിച്ച പങ്ക് നിസ്തുലമാണെന്നും നന്ദി പ്രസംഗത്തിൽ കെ.ടി. ഹംസ ഉസ്താദ് അഭിപ്രായപ്പെട്ടു.
സമസ്തയുടെ പ്രവർത്തനങ്ങൾക്ക് കരുത്തു പകർന്നും ദീനി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയും പരിശുദ്ധ ദീൻ സമൂഹത്തിന് പകർന്നു നൽകാൻ നാം തയ്യാറാകണമെന്ന് വി. മൂസക്കോയ മുസ്ല്യാർ നിർദ്ദേശിച്ചു.
സമസ്ത ജില്ലാ സെക്രട്ടറി ഇ അബുബക്കർ ഫൈസി മണിച്ചിറ ഉദ്ഘാടനം ചെയ്തു. സമസ്ത താലൂക്ക് പ്രസിഡൻ്റ് കെ.കെ ഉമർ ഫൈസി അധ്യക്ഷനായി.
സമസ്തയുടെ താലൂക്കിലെ വിവിധ കീഴ്ഘടകങ്ങളെ പ്രധിനിധീകരിച്ച്
കെ.സി.കെ തങ്ങൾ, കെ നൂറുദ്ദീൻ ഹാജി, അബ്ദുല്ല മാടക്കര, ഇസ്മാഈൽ ദാരിമി വേങ്ങൂർ, മുസ്ഥഫ ദാരിമി പുൽപ്പള്ളി, നജ്മുദ്ദീൻ ദാരിമി, പി.പി അയ്യൂബ്, അബ്ദുറസാഖ് ദാരിമി, ഉമർ നിസാമി, കെ.കെ സൈദലവി ഹാജി വാകേരി, അബ്ദുൽ കരീം ബാഖവി, മുസ്ഥഫ ഹാജി ചീരാൽ, പി.ടി ഫാറൂഖ് ഹാജി, റിയാസ് ഫൈസി പാപ്ലശ്ശേരി, സിദ്ദീഖ് അശ്റഫി, ഹംസ ഹാജി വേങ്ങൂർ, ശാഫി ഫൈസി, ശരീഫ് ഫൈസി, സലാം കോട്ടക്കുന്ന്, കെ ആലിക്കുട്ടി, അസീസ് ആണ്ടൂർ, അബ്ദുൽ മജീദ് അൻസ്വരി, പി.പി മുഹമ്മദ് മൗലവി, ഫൈസൽ ബീനാച്ചി, സൈദ് മുഹമ്മദ് നുജൂമി, ശഹീദ് അസ്ഹരി, വി എം സൈദലവി, യു ബീരാൻ, മുഹമ്മദലി അമ്പലവയൽ, റഫീഖ് നീർച്ചാൽ, മഹ്മൂദ് ബദ്രി, ടി അവറാൻ, യൂസുഫ് ഓടപ്പള്ളം, ഹസൈനാർ വേങ്ങൂർ, ഇ.പി മുഹമ്മദലി, മൊയ്തീൻ ഹാജി ഉപഹാരം നൽകി
സമസ്ത താലൂക്ക് സെക്രട്ടറി മുസ്ഥഫ ദാരിമി കല്ലുവയൽ സ്വാഗതവും വർക്കിംഗ് പ്രസിഡൻ്റ് കെ. കെ. എം ഹനീഫൽ ഫൈസി നന്ദിയും പറഞ്ഞു.
