വടകര എംഡിഎംഎ കേസ്; വയനാട് സ്വദേശികളായ രണ്ട് പേർ കൂടി അറസ്റ്റിൽ

വടകര:അധ്യാപികമാർ ഉൾപ്പെട്ട വടകര MDMA കേസിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.വയനാട് പുൽപ്പള്ളി സ്വദേശി അജിത് മറക്കടവ് സ്വദേശി വിശാൽ എന്നിവരാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്. ഈ കേസിലെ 10, 11 പ്രതികളാണ് ഇരുവരും.

 

പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ലഹരി ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കേസിലെ നിലവിൽ ഒളിവിലുള്ള മുഖ്യപ്രതിയായ വയനാട് സ്വദേശി ഷിന്റോയുടെ അടുത്ത സുഹൃത്തുക്കളാണ് പിടിയിലായ അജിത്തും വിശാലും.

 

ഇക്കഴിഞ്ഞ ജൂൺ 28-ന് പുലർച്ചെ രണ്ടോടെ വടകര എക്സ്പ്രസ് റോഡിലെ റോളക്സ് ഓയിൽ ഇൻഡസ്ട്രീസിന് മുന്നിൽ വെച്ച് സഫാൻ എന്ന യുവാവിനെ MDMAയുമായി പിടികൂടിയതോടെയാണ് കേസിൽ അധ്യാപികമാരുടെ പങ്കും പുറത്തുവരുന്നത്.

 

തുടർന്നുള്ള അന്വേഷണത്തിൽ പേരാമ്പ്ര BRCയിലെ സ്പെഷ്യൽ എജ്യൂക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31) ചെറുവാളൂർ സർക്കാർ എൽപി സ്കൂളിലെ ഓട്ടിസം സെന്റർ അധ്യാപിക കുരാച്ചുണ്ട് ചെറുകാട് സ്വദേശി കെ. കാവ്യ (29)പേരാമ്പ്ര BRCയിലെ സ്പെഷ്യൽ എജ്യൂക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി. നിഷ്മ (30)ഇരിട്ടി സദാശിവം ഓൺലൈൻ ഡെലിവറി എക്സിക്യൂട്ടീവായ ജിഞ്ചുൽ കുര്യാക്കോസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

 

എന്നാൽ BRC അധ്യാപികരായ കീർത്തന, നിഷ്മ, കാവ്യ എന്നിവർക്കും ജിഞ്ചുൽ കുര്യാക്കോസിനും പിന്നീട് വടകര NDPS കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *