wenewser-user

    കള്ളാടി ദുരന്തം; ദുരന്ത മേഖല സന്ദര്‍ശിച്ച്‌ പ്രതിപക്ഷ നേതവ് പിണറായി വിജയൻ

    വയനാട് കള്ളാടി ദുരന്ത മേഖല സന്ദർശിച്ച്‌ പ്രതിപക്ഷ നേതവ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവിനൊപ്പം എംവി ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി. ദുരന്തമേഖല സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് ക്യാമ്പും സന്ദർശിച്ചു. ശേഷം ആശുപത്രിയില്‍ എത്തി ചികിത്സയില്‍ കഴിയുന്നവരേയും കണ്ടു. അതേസമയം, ക്യാമ്പില്‍ തങ്ങള്‍ ബുന്ധിമുട്ട് നേരിടുന്നതായി ക്യാമ്പില്‍ കഴിയുന്നവർ പ്രതിപക്ഷ നേതാവിനെ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം അല്ലാതെ മറ്റൊന്നും കിട്ടിയില്ലെന്നും 3 ദിവസ മായി മാറിയിടാൻ വസ്ത്രങ്ങള്‍ പോലും കിട്ടിയില്ലെന്ന് ക്യാമ്പ് വാസികള്‍…

    Read More

      കള്ളാടി ദുരന്തത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടെ കണ്ടെത്തി

      കള്ളാടി ദുരന്തത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടെ കണ്ടെത്തി. മീനാക്ഷി പുഴയ്ക്ക് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. കാണാതായ 4 പേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. കാണാതായ നാല് പേരും അതിഥിത്തൊഴിലാളികളാണ്. ജെസിബി മണ്ണ് മാറ്റുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് മഴ കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന് സഹായകമാകുന്നുണ്ട്. മുമ്പ് ശക്തമായ മഴ തുടർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു..

      Read More

        താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

        താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് അപകടം. അപകടത്തിൽ തകർന്ന വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായി വരുന്നതേയുള്ളൂ.   കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തിൽ പെയ്യുന്ന കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഇന്നലെ അർദ്ധരാത്രിയിലും ചുരത്തിൽ അതീവ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മരം വീണുള്ള അപകടവും ഉണ്ടായിരിക്കുന്നത്. മരം വീണതിനെ തുടർന്ന് നിലവിൽ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ച…

        Read More

          മീനാക്ഷിയിലും പരിസര പ്രദേശങ്ങളിലും പട്രോളിംഗും സുരക്ഷയും ശക്തമാക്കി പോലീസ്.

          മേപ്പാടി: മണ്ണിടിച്ചിൽ നടന്ന മീനാക്ഷിയിലും പരിസര പ്രദേശങ്ങളിലും പട്രോളിംഗും സുരക്ഷയും ശക്തമാക്കി പോലീസ്. സംഭവം നടന്ന ദിവസം തന്നെ സ്ഥലത്തെത്തിയ കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസ്, വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വെഹിക്കിള്‍ പട്രോളിങ്, ട്രാഫിക് കണ്ട്രോള്‍, ദുരന്ത മേഖലയില്‍ തിരച്ചിലിന് മേല്‍നോട്ടം വഹിക്കല്‍ തുടങ്ങിയ ഡ്യൂട്ടികളാണ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. 24 മണിക്കൂറും മേഖലകളില്‍ പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്.  മണ്ണിടിച്ചിൽ ദുരന്തമറിഞ്ഞയുടൻ…

          Read More

            കള്ളാടി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധന സഹായം നൽകും: മുഖ്യമന്ത്രി

            തിരുവനന്തപുരം: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മണ്ണിടിച്ചിലിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മണ്ണ് നീക്കം ചെയാത്തതിൽ ഗുരുതര വീഴ്ചയുണ്ടെന്നും മുഖ്യമന്ത്രി. പ്രദേശത്തിന് തൊട്ടുമുകളിലായി മണ്ണിടിച്ചിൽ ഉണ്ടായതായി വിവരങ്ങൾ ഉണ്ട്, അതുകൂടി പരിശോധിച്ച് കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും. കേന്ദ്രസർക്കാർ ഈ തുരങ്ക നിർമാണത്തിനായി പാരിസ്ഥിതിക അനുമതി കൊടുത്തപ്പോൾ നൽകിയ കർശനമായ നിർദേശങ്ങൾ നിർമാണ കരാർ…

            Read More

              താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിന് വിള്ളൽ; യാത്രക്കാർ ജാഗ്രത പാലിക്കണം

              താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിന്റെ ഒരു വശത്ത് വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഈ വഴി കടന്നുപോകുന്ന യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം. റോഡിന്റെ വശങ്ങളിലെ കല്ലുകെട്ടുകൾ പ്രധാന പാതയിൽ നിന്ന് അല്പം വേർപെട്ട നിലയിലാണ് ഇപ്പോൾ ഉള്ളത്. നിലവിൽ മഴ പെയ്യുന്ന സാഹചര്യമായതിനാൽ ഈ ഭാഗത്ത് മണ്ണ് ഇനിയും ഒലിച്ചുപോകാൻ സാധ്യതയുണ്ട്. അതിനാൽ ഈ വഴി കടന്നുപോകുന്നവർ നിലവിലെ സാഹചര്യം മനസ്സിലാക്കി കൃത്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്.   ചുരത്തിലൂടെ രാത്രികാലങ്ങളിലും മറ്റും സർവീസ് നടത്തുന്ന വലിയ മൾട്ടി…

              Read More

                പശ്ചിമേഷ്യയിൽ യുദ്ധ ഭീതി, വിപണിയിൽ പരക്കെ ആശങ്ക; സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ നേരിയ കുറവ്; കൂടിയേക്കുമെന്ന് സൂചന

                സംസ്ഥാനത്ത് സ്വ‍‍‌ർണ വിലയിൽ ഇടിവ്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു ഗ്രാം സ്വ‌ർണത്തിന് 70 രൂപയും ഒരു പവൻ സ്വ‍ർണത്തിന് 560 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 13,245 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത് കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഒരു ഗ്രാം വെള്ളിക്ക് നിലവിൽ 245 രൂപയും 10 ഗ്രാം വെള്ളിക്ക്…

                Read More

                  ആധുനിക ശാസ്ത്ര ലാബിന്റെയും, സ്മാർട്ട്‌ ക്ലാസ് മുറികളുടെയും ഉദ്ഘാടനം നിർവഹിച്ചു

                  മാനന്തവാടി : എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നൽകിയ ആധുനിക ശാസ്ത്ര ലാബിന്റെയും സ്മാർട്ട്‌ ക്ലാസ് മുറികളുടെയും ഉദ്ഘാടനം മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ നിർവഹിച്ചു. നഗരസഭ കൗൺസിലർ സ്മിത അനിൽകുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രൊജക്റ്റ്‌ കോർഡിനേറ്റർ എൻ ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ ഡോ. ശിവപ്രസാദ് പി , പ്രധാന അധ്യാപിക സുജ എംകെ , പി ടി എ…

                  Read More

                    കള്ളാടി മണ്ണിടിച്ചിൽ: അധികൃതരുടെ അനാസ്ഥ തൊഴിലാളികളെ കുരുതിക്കൊടുത്തു: എസ്‌ഡിപിഐ

                    കൽപ്പറ്റ: കള്ളാടിയിൽ തുരങ്കപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ തൊഴിലാളികൾ മരണപ്പെടാനിടയായത് അധികൃതരുടെയും നിർമ്മാണ ഏജൻസിയുടെയും ഗുരുതരമായ അനാസ്ഥയുടെ ഫലമാണെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകളുണ്ടായിട്ടും അപകടം ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകളോ സുരക്ഷാ ക്രമീകരണങ്ങളോ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. കാലവർഷം വൈകിയെത്തിയ സാഹചര്യത്തിൽ പദ്ധതിപ്രദേശത്ത് കുന്നിടിച്ച് നീക്കിയ മണ്ണ് സുരക്ഷിതമായി മാറ്റുന്നതിനും പ്രദേശത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനും മതിയായ സമയം ലഭിച്ചിട്ടും അധികൃതർ അത് വിനിയോഗിച്ചില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി….

                    Read More

                      കള്ളാടി മണ്ണിടിച്ചിൽ:തിരച്ചിൽ തുടരുന്നു;ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ

                      മേപ്പാടി : കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു.വിക്രം റാണ (കൺസ്ട്രക്ഷൻ മാനേജർ) ഹിമാചൽ പ്രദേശ്, രാഹുൽ (എഞ്ചിനീയർ) ഹിമാചൽ പ്രദേശ്, മുഹമ്മദ് ഇംറാൻ (എക്സ്കവേറ്റർ ഓപ്പറേറ്റർ) ബീഹാർ,രാകേഷ് ഗുച്ചെത് (സർവേ യർ) പശ്ചിമബംഗാൾ,അസ്ഹറുദ്ദീൻ അൻസാരി (സർവേയർ) ഉത്തർ പ്രദേശ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.നിലവിൽ പ്രദേശ ത്തേക്ക് പൊതുജനങ്ങൾക്ക് പൂർണമായി പ്രവേശനം നിരോധിച്ചിരിക്കുക യാണ്.   സന്നദ്ധ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും മാധ്യമങ്ങൾക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്.കൂടുതൽ കാര്യക്ഷമവും വേഗ ത്തിലുമുള്ള പരിശോധനയ്ക്കായി ദുരന്തബാധിത പ്രദേശത്തെ നാല്…

                      Read More