Headlines

wenewser-user

    രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂടി: പത്ത് ദിവസത്തിനിടെ വില കൂട്ടുന്നത് മൂന്നാം തവണ

    ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് ഇന്ന് കൂട്ടിയത്. പത്തുദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോളിനും ഡീസലിനും 4 രൂപയിലേറെ ഇതുവരെ കൂടി.   ഇന്ത്യയില്‍ മതിയായ അളവില്‍ ഇന്ധനമുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് വീണ്ടും വര്‍ധന. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുകയറിയതിനെത്തുടര്‍ന്നാണ് ഇന്ധനവില ഉയര്‍ത്തിയത്. ഡല്‍ഹിയില്‍ പെട്രോള്‍ വില ലീറ്ററിന് 98.64 രൂപയില്‍ നിന്ന് 99.51 രൂപയായി….

    Read More

      ഇന്നും മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

      തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്‌ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.   ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള…

      Read More

        എസ്ഡിപിഐ മാനന്തവാടി മണ്ഡലം നേതൃ സംഗമം നടത്തി

        തരുവണ: എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി നേതൃ സംഗമം സംഘടിപ്പിച്ചു. പാർട്ടി സംസ്ഥാന പ്രവർത്തക സമിതിയംഗം എ സി ജലാലുദ്ധീൻ സംഗമം ഉദ്ഘാടനം ചെയ്തു. പാർട്ടിക്കെതിരെ ആസൂത്രിതമായി പ്രചരിപ്പിക്കപ്പെടുന്ന കുപ്രചരണങ്ങളെ ജനങ്ങൾക്കിടയിൽ തുറന്നുകാട്ടി തള്ളിക്കളയണമെന്നും, പാർട്ടിയുടെ ആശയങ്ങളും സന്ദേശങ്ങളും ജനങ്ങളിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുന്നതിനായി നേതൃത്വവും പ്രവർത്തകരും സജ്ജരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജനറൽ സെക്രട്ടറി പി.ടി. സിദ്ധീഖ്, സെക്രട്ടറി സൽമ അഷ്‌റഫ്,…

        Read More

          ബ്ലൂ മൂണ്‍ വരുന്നു, ആകാശ വിസ്മയം കാണാൻ കാത്തിരുന്നോളൂ; എപ്പോള്‍ എങ്ങനെ കാണാം?

          ‘വണ്‍സ് ഇൻ എ ബ്ലൂ മൂണ്‍’! അതെ വളരെ വിചിത്രമായി സംഭവിക്കാൻ പോകുന്നത് ഈ വർഷം വീണ്ടും നടക്കാൻ പോകുകയാണ്. മെയ് ഒന്നിന് പൂർണ ചന്ദ്രൻ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഈ മാസാവസാനം ബ്ലൂ മൂണ്‍ പ്രത്യക്ഷപ്പെടുമെന്ന് വാനനിരീക്ഷകർ കരുതുന്നു. മെയ് 31ന് ആണ് ആകാശത്ത് ബ്ലൂമൂണ്‍ എന്ന പേരിൽ അറിയപ്പെടുന്ന പൂർണ ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നത്. പുലർച്ചെ 4:45 ന് പൂർണചന്ദ്രൻ ആകാശത്ത് പ്രത്യക്ഷപ്പെടും. ഈ മാസം പ്രത്യക്ഷപ്പെടുന്ന രണ്ടാമത്തെ പൂർണചന്ദ്രനാണെന്ന പ്രത്യേകതയുമുണ്ട്. സൂര്യനും ചന്ദ്രനുമിടയിൽ ഭൂമി…

          Read More

            അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷവും, സർപ്പ വോളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

            സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട്, സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റയുടെ ആഭിമുഖ്യത്തിൽ സുൽത്താൻബത്തേരി ആർ ആർ ടി കോംപ്ലക്സിൽ വച്ച് അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷവും സർപ്പ വോളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം ബഹു വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ ഐ എഫ് എസ് നിർവഹിച്ചു. സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ എ നജ്മൽ അമീൻ അധ്യക്ഷത വഹിച്ചു. വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ അജിത്…

            Read More

              വയനാട് തുരങ്കപ്പാത; രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണവും തുടങ്ങി

              വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണം തുടങ്ങി. കോഴിക്കോട് ആനക്കാംപെയില്‍ മറിപ്പുഴയിലെ ‍ പദ്ധതി പ്രദേശം ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷമാണു രണ്ടാം തുരങ്കത്തിന്‍റെ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇന്നു മുതല്‍ രണ്ടു തുരങ്കത്തിന്‍റെയും നിര്‍മാണം ഒരേ സമയം നടക്കും. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ആനക്കാംപൊയില്‍– കള്ളാടി –മേപ്പാടി തുരങ്ക പാത.8.73 കിലോമീറ്റര്‍ നീളമുള്ളതാണ് ട്വിന്‍ ട്യൂബ് ടണല്‍.2135 കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ രണ്ടാം തുരങ്കത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്. വയനാട് ജില്ലയിലെ മേപ്പാടിയില്‍…

              Read More

                കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ ശനിയാഴ്ച (മെയ് 23) 11 മണിക്ക് തുറക്കും; പ്രദേശവാസികൾ ജാഗ്രത പാലിക്കണം

                കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ ശനിയാഴ്ച (മെയ് 23) 11 മണിക്ക് തുറക്കും; പ്രദേശവാസികൾ ജാഗ്രത പാലിക്കണം കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്‍പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകി. മെയ് 23 ശനിയാഴ്ച രാവിലെ 11 മണി മുതൽ അണക്കെട്ടിലെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തി സെക്കന്റിൽ 1.557 ക്യുബിക്…

                Read More

                  കടുവയേ കണ്ടെത്താൻ  ഡ്രോൺ പറത്തി വനം വകുപ്പ്

                  മീനങ്ങാടി പഞ്ചായത്തിലെ ഒരപ്പുവയൽ ഭാഗത്ത് കടുവാ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ ഡ്രോൺ പറത്തി വനം വകുപ്പ്. എന്നാൽ, കടുവയെ കണ്ടെത്താനായില്ല. ഈ ഭാഗത്ത് വനം പോലെ കിടക്കുന്ന നിരവധി കൃഷിയിടങ്ങളുള്ളതാണ് പ്രശ്നമായിരിക്കുന്നത്. ഒരു മാസം മുമ്പും ഒരപ്പുവയലിൽ കടുവാ സാന്നിധ്യം കണ്ടെത്തിയിരുന്നു. അന്നും വനം വകുപ്പ് നിരീക്ഷണം നടത്തി. പിന്നീട് കടുവ അരിമുള, പുതൂർ ഭാഗങ്ങളിലേക്ക് നീങ്ങി. ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും എത്തിയിട്ടുള്ളത്. പ്രദേശത്ത് കൂട് വെക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാത്രികാല പരിശോധനയും നടത്തും. സൗത്ത് വയനാട് ഡിവിഷനൽ…

                  Read More

                    ‘സെലിബ്രിറ്റികൾ വരുമ്പോൾ റീൽസ് എടുക്കേണ്ട ആളല്ല ജില്ലാ സെക്രട്ടറി’: CPM വയനാട് ജില്ലാ കമ്മിറ്റിയിലും അതിരൂക്ഷ വിമർശനം

                    വയനാട്: കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം വയനാട് ജില്ലാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനവും പൊട്ടിത്തെറിയും. സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും നേരിട്ട് ലക്ഷ്യമിട്ടാണ് യോഗത്തിൽ അംഗങ്ങൾ വിമർശനമുന്നയിച്ചത്.   തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും പിണറായി വിജയൻ പ്രതിപക്ഷ നേതാവായി ചുമതലയേറ്റത് ജനങ്ങളെയും പാർട്ടിയെയും ഒരുപോലെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന് യോഗത്തിൽ കടുത്ത വിമർശനമുയർന്നു. പിണറായി വിജയനും എം.വി. ഗോവിന്ദനും ഉടനടി സ്ഥാനങ്ങളിൽ നിന്നും മാറിനിൽക്കണമെന്നും പാർട്ടിയിൽ മാറ്റം…

                    Read More

                      വ്യാപാരികൾക്ക് ആശ്വാസവുമായി എൻപിസിഐ; എല്ലാ യുപിഐ പേയ്മെന്‍റുകൾക്കും ഇനി ഒരൊറ്റ സൗണ്ട് ബോക്‌സ്

                      വ്യാപാരികൾക്ക് ആശ്വാസവുമായി എൻപിസിഐ; എല്ലാ യുപിഐ പേയ്മെന്‍റുകൾക്കും ഇനി ഒരൊറ്റ സൗണ്ട് ബോക്‌സ് ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന രാജ്യത്തെ ലക്ഷക്കണക്കിന് വ്യാപാരികൾക്ക് വലിയ ആശ്വാസമേകുന്ന പുതിയ സാങ്കേതികവിദ്യയുമായി നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ).നിലവിൽ വിവിധ കമ്പനികളുടെ പേയ്‌മെന്‍റ് ആപ്പുകൾക്കായി വ്യാപാരികൾ കടകളിൽ വച്ചിരിക്കുന്ന ഒന്നിലധികം സൗണ്ട്ബോക്സുകൾക്ക് പകരം ഏത് ആപ്പ് വഴിയുള്ള ഇടപാടുകളും ഒരൊറ്റ ഉപകരണത്തിലൂടെ സ്ഥിരീകരിക്കാൻ സാധിക്കുന്ന “ഓൾ-ഇൻ-വൺ യുപിഐ സൗണ്ട്ബോക്സ്’ എൻപിസിഐ വികസിപ്പിച്ചു.   ക്യൂ ആർ കോഡ് ഏത് കമ്പനിയുടേതാണെങ്കിലും…

                      Read More