Headlines

wenewser-user

    എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന വിജയം നേടിയവവരെ സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ എക്സലൻസി അവാർഡ് നൽകി അനുമോദിച്ചു.

    എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന വിജയം നേടിയവവരെ സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ എക്സലൻസി അവാർഡ് നൽകി അനുമോദിച്ചു. SSLC പരീക്ഷയിൽ ഉയർന്ന വിജയം നേടിയവവരെ പുളിഞ്ഞാൽ ശാഖ യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. ശാഖ ലീഗ് ഓഫീസിൽ വെച്ച് നടന്ന അനുമോദന ചടങ്ങ് മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സി പി മൊയ്‌ദു ഹാജി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പഞ്ചായത്തിലെ മെമ്പർമാരായ ആതിക്ക ടീച്ചർ, ഷൈജി ഷിബു, അലുവ മമ്മൂട്ടി, ജബ്ബാർ സി പി, സുബൈർ…

    Read More

      ചൂട്ടകടവ് റോഡിൽ വെട്ടിയിട്ട അടി കാടിന് തീ പിടിച്ചു

      നഗരസഭ ഡിവിഷൻ 26 റിവേറ ഹോട്ടൽ ഉടമസ്ഥതയിലുള്ള ചൂട്ടകടവ് റോഡിൽ വെട്ടിയിട്ട അടി കാടിന് തീ പിടിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് മാനന്തവാടി അഗ്നിരക്ഷ സേനയുടെ ഒരു യൂണിറ്റ് സ്ഥലത്തെത്തി അര മണിക്കുറോളം വെള്ളം പമ്പ് ചെയ്യുന്നതാണ് തീ നിയന്ത്രണവിധേയമാക്കിയത്. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ പി. എം അനിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.ജി ശശി, സി.ബി അഭിജിത്ത്, ആർ. സി ലെജിത്, ഹോം ഗാർഡ് ശിവദാസൻ കെ എന്നീ സേനാംഗങ്ങളും പ്രദേശവാസികളും ചേർന്നാണ് തീ…

      Read More

        മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; തിങ്കളാഴ്ച ഗവർണർ ഡോക്‌ടറേറ്റ് നൽകും

        എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക്. തിങ്കളാഴ്‌ച നടക്കുന്ന ചടങ്ങിൽ ഗവർണർ ഡോക്‌ടറേറ്റ് നൽകും. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ ,വാസ്കു‌ലർ സർജൻ ഡോ. എൻ. രാധാകൃഷ്‌ണൻ എന്നിവർക്കും ഓണററി ബിരുദം നൽകും.ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകുന്നത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. അഞ്ചുതവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്‌കാരവും നേടി. 1998-ൽ…

        Read More

          പാല്‍ വില: മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ മന്ത്രിയെ കാണും

          കല്‍പ്പറ്റ: പാല്‍ സംഭരണ വില ലിറ്ററിന് 10 രൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (എംഡിഎഫ്എ)പ്രതിനിധി സംഘം ക്ഷീര വികസന മന്ത്രി ബിന്ദു കൃഷ്ണയെ കാണും. പാല്‍ ഉത്പാദനച്ചെലവും ക്ഷീര കര്‍ഷകരുടെ വരുമാനവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നതടക്കം വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിക്കും. മന്ത്രിയെ അവരുടെ സൗകര്യവും കണക്കിലെടുത്ത് സന്ദര്‍ശിക്കുന്നതിന് എംഡിഎഫ്എ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ പാല്‍ വില ലിറ്ററിന് നാല് രൂപ വര്‍ധനവ് മില്‍മ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷീര…

          Read More

            പള്ളിക്കൽ ഗവ. എൽ.പി സ്കൂൾ ഈ അധ്യയന വർഷം തന്നെ യു.പി സ്കൂളാക്കി ഉയർത്താൻ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ശുപാർശ

            കൽപറ്റ:എടവക പഞ്ചായത്തിലെ പള്ളിക്കൽ ഗവ. എൽ.പി സ്കൂൾ ഈ അധ്യയന വർഷം തന്നെ യു.പി സ്കൂളാക്കി ഉയർത്താൻ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ശുപാർശ. കമ്മിഷൻ അംഗ എ സൈഫുദ്ദീൻ ഹാജി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഇത് സംബന്ധിച്ച ശുപാർശ നൽകിയത്. സ്കൂൾ വികസനം ആവശ്യപ്പെട്ട് കമ്മിഷന് ലഭിച്ച അപേക്ഷയിന്മേൽ വയനാട് വിദ്യാഭ്യാസ ഉപഡയറക്ടർ അനുകൂല മറുപടിയാണ് നൽകിയത്.   130 വർഷം പഴക്കമുള്ള പള്ളിക്കൽ ഗവ. എൽ.പി സ്കൂളിൽ 1962 വരെ…

            Read More

              കളക്ടറേറ്റിൽ സെൻസസ് ഭാഗ്യ ചിഹ്നങ്ങൾ അനാച്ഛാദനം ചെയ്തു

              ദേശീയ സെൻസസിന് മുന്നോടിയായി ദേശീയ സെൻസസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ ഭാഗ്യ ചിഹ്നങ്ങൾ കളക്ടറേറ്റിൽ അനാച്ഛാദനം ചെയ്തു. പ്രഗതി, വികാസ് എന്നിങ്ങനെ പേര് നൽകിയിരിക്കുന്ന ഭാഗ്യ ചിഹ്നങ്ങൾ കളക്ടറേറ്റ് പ്രവേശന കവാടത്തിൽ ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയാണ് അനാച്ഛാദനം ചെയ്തത്. ജില്ലയിൽ സെൻസസിന്റെ ആദ്യഘട്ടം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ വിവിധ തലങ്ങളിൽ പൂർത്തിയായി വരികയാണ്.   സെൻസസ് എന്യൂമറേറ്റർമാരുടെ വേഷത്തിലുള്ള സ്ത്രീയും പുരുഷനുമാണ് ഭാഗ്യ ചിഹ്നത്തിലുള്ള പ്രഗതിയും വികാസും. രാഷ്ട്ര പുരോഗതിയും കരുത്തും…

              Read More

                ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ടൗൺഷിപ്പ് നിർമാണ പുരോഗതി വിലയിരുത്തി

                മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്‌റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമ്മാണ പുരോഗതി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ആദ്യഘട്ടത്തിലെ 178 കുടുംബങ്ങളുടെ പുനരധിവാസം ഈ മാസം പൂർത്തിയാവും. ബാക്കി രണ്ട് ഘട്ടങ്ങളിലുള്ള 149 ഗുണഭോക്താക്കാൾക്കുള്ള വീടുകളടെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന് പുറമേ ടൗൺഷിപ്പിലുണ്ടാവേണ്ട പൊതു സൗകര്യങ്ങളുടേയും നിർമ്മാണവും ആരംഭിക്കേണ്ടതുണ്ട്.   രണ്ട് ഘട്ടങ്ങളിലായുള്ള 149 കടുംബങ്ങൾക്കുള്ള വീട് നിർമ്മാണം പൂർത്തിയാക്കാനും ദുരന്തബാധിതർക്കുള്ള…

                Read More

                  വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര ക്യാമ്പ് നടത്തി

                  കല്‍പ്പറ്റ: ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തുര്‍വയല്‍ നിലയത്തില്‍ കേരള ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സിലിന്റെ പിന്തുണയോടെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ചുദിവസത്തെ ശാസ്ത്ര ക്യാമ്പ് (ശാസ്ത്ര സമീക്ഷ) സംഘടിപ്പിച്ചു. ശാസ്ത്രം, കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യം, പുതിയ തൊഴിലവസരങ്ങള്‍ എന്നിവയില്‍ വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുന്നതിനായിരുന്നു പരിപാടി. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്നായി 50 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്രായോഗിക പരിശീലനം, വിദഗ്ധരുമായുള്ള സംവാദം, ചര്‍ച്ച എന്നിവ നടന്നു. ‘ശാസ്ത്രവും പ്രകൃതിയും’, ‘കാലാവസ്ഥാവ്യതിയാനവും ആഘാതങ്ങളും’, ‘പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം’, ‘സൂക്ഷ്മജീവികളും കൂണുകളും’, കരിയര്‍ ഗൈഡന്‍സ്’ എന്നീ വിഷയങ്ങളില്‍ ക്ലാസ് നടന്നു….

                  Read More

                    അറ്റകുറ്റപ്പണി: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി മുടങ്ങും

                    തിരുവനന്തപുരം: നാല് വടക്കൻ ജില്ലകളിൽ വൈദ്യുതി തടസ്സമുണ്ടാകുമെന്ന് കെഎസ് ഇബി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഭാഗീകമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യത. പവർഗ്രിഡ് കോർപ്പറേഷന്റെ (PGCIL) കോഴിക്കോട് 400 കെ.വി. സബ്‌സ്റ്റേഷനിലെ 3-മത് നമ്പർ 500 എം.വി.എ. ട്രാൻസ്‌ഫോർമറിന്റെ 220 കെ.വി. ബുഷിങ്ങിൽ തകരാർ സംഭവിച്ചിരുന്നു. ഈ ട്രാൻസ്‌ഫോർമറിന്റെ അറ്റകുറ്റപണികൾക്ക് വൈദ്യുതി നിയന്ത്രണം വേണ്ടിവരും’ കെഎസ്ഇബി അറിയിച്ചു.   അറ്റകുറ്റപണികൾ തീർക്കാനുള്ള ജോലികൾ പൂർത്തിയാക്കുന്നതിന് മേയ് 25 വരെ സമയം ആവശ്യമായി വരുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ…

                    Read More

                      ഉപകരണങ്ങൾ വിതരണം ചെയ്തു.

                      പിണങ്ങോട് : വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള ഈസി ത്രാസ്, മഴക്കോട്ട് എന്നിവ വിതരണം ചെയ്തു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ രാമൻ അധ്യക്ഷത വഹിച്ചു. വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന കാളങ്ങാടൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഥില, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വസന്ത, ശർബിന, വിനീഷ് വി…

                      Read More