wenewser-user

    ലഹരിവിരുദ്ധ ബോധവത്കരണം നടത്തി

    കല്‍പ്പറ്റ: വിമുക്തി മിഷന്റെ നേതൃത്വത്തില്‍ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ക്ക് ‘ലൈഫ് ഫസ്റ്റ്’ എന്ന പേരില്‍ ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ബിനു ജോണ്‍ അധ്യക്ഷത വഹിച്ചു. കെ.സി. സഫീര്‍, മുഹമ്മദ് ഫര്‍ഷാദ്, യു.എ. ഫിദാസ് എന്നിവര്‍ പ്രസംഗിച്ചു. വിമുക്തി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ക്ലാസെടുത്തു.

    Read More

      ആദ്യ ഡിജിറ്റല്‍ സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന്‍ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം: ജില്ലാ കളക്ടര്‍

      കൽപ്പറ്റ: ജില്ലയില്‍ ദേശീയ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച സാഹചര്യത്തില്‍ ഇത്തവണ ആദ്യമായി നടപ്പാക്കുന്ന സെല്‍ഫ് എന്യുമറേഷന്‍ സൗകര്യം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടക്കുന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.   വീടുകളില്‍ സെന്‍സസ് ചുമതലയുള്ള ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന് പകരം പൊതുജനങ്ങള്‍ക്ക് തങ്ങളുടെ കുടുംബത്തിന്റെ വിവരങ്ങള്‍ സ്വന്തമായി തന്നെ പ്രത്യേക പോര്‍ട്ടലില്‍ നല്‍കാന്‍ കഴിയുന്ന സംവിധാനമാണ് സെല്‍ഫ്…

      Read More

        നഷ്ടപരിഹാരം ലഭ്യമാക്കണം: ഐ സി ബാലകൃഷ്ണൻ എംഎൽഎ

        ബത്തേരി: നിയോജക മണ്ഡലത്തിന്റെ പൂതാടി പഞ്ചായത്ത് ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ വേനല്‍ മഴയിലും കാറ്റിലും ഇടിമിന്നലിലും ഉണ്ടായ വ്യാപക കൃഷി നാശവും, പട്ടികവര്‍ഗ ഉന്നതികളില്‍ ഉള്‍പ്പെടെയുള്ള വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങളും സംബന്ധിച്ച് റവന്യു, കൃഷി മറ്റിതര വകുപ്പുകള്‍ സംയോജിച്ച് പരിശോധന നടത്തുകയും അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് റവന്യു വകുപ്പ് മന്ത്രിക്കും പട്ടികവര്‍ഗ പട്ടികജാതി വകുപ്പ് മന്ത്രിക്കും ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ കത്തയച്ചു. ബാങ്കില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍…

        Read More

          പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രത്യേക യോഗം ചേര്‍ന്നു.

          പടിഞ്ഞാറത്തറയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസനംലക്ഷ്യമാക്കി ഭരണ സമിതി യുടെ പ്രത്യേക യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അസ്മ ഉൽഘാടനം ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കീഴിൽ വരുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയ ഗവൺമെൻറ് എൽ പി സ്കൂൾ പടിഞ്ഞാറത്തറ. പേരാൽ. മഞ്ഞുറ. തെങ്ങും മുണ്ട. എയ്ഡഡ് സ്ഥാപനങ്ങളായ എയുപി സ്കൂൾ പടിഞ്ഞാറത്തറ. എസ് എ എൽ പി സ്കൂൾ കുറുമണി. വിവേകോദയം സ്കൂൾ പതിനാറാമയിൽ. മൂൺ ലൈറ്റ് സ്കൂൾ മു ണ്ടക്കുറ്റി. എസ് ടി ഇ…

          Read More

            ജിൻസ് ഫാൻ്റസിയെ സംസ്‌കാര സാഹിതി അനുമോദിച്ചു.

            മാനന്തവാടി: നേപ്പാൾ ക്രിയേറ്റീവ് വുമൺ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നേപ്പാൾ അക്കാദമി ഓഫ് ഫൈൻ ആർട്സിൽവച്ച് നടത്തിയ പെയിന്റിങ് മത്സരത്തിൽ കണ്ടംപറി വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയ ജിൻസ് ഫാന്റസിയെ കെ.പി.സി.സി സംസ്കാരസാഹിതി മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മാനന്തവാടി സ്വദേശിയായ ജിൻസ് ഫാൻ്റസി വരച്ച സിമോണി എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്. അനുമോദന ചടങ്ങിൽ ഡി.സി.സി പ്രസിഡണ്ട് അഡ്വ. ടി.ജെ ഐസക് ഉപഹാരം കൈമാറി. വിനോദ് തോട്ടത്തിൽ അധ്യക്ഷനായി.. സംഘടനാ ഭാരവാഹികളായ ഉഷാ വിജയൻ…

            Read More

              പ്രതിഷ്ഠാ ദിനം ആചരിച്ചു

              കൽപ്പറ്റ: ശ്രീ മാരിയമ്മൻ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ചടങ്ങുകൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീ . കുമാരൻ നമ്പുതിരിപ്പാടിൻ്റെയും ക്ഷേത്രം മേൽശാന്തി കെ.ആർ ശിവദാസ് അയ്യരുടെയും മടക്കിമല മഹേശൻ എസ്രാന്തിരിയുടെയും കാർമ്മികത്വത്തിൽ വിശേഷൽ പൂജകളോടെ നടത്തി. പ്രതിഷ്ഠാ ദിനത്തിൽ മാരിയമ്മയെ തൊഴുതു വണങ്ങുന്നതിനായി നൂറ് കണക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേർന്നു. പ്രത്യേകമായി നടത്തിയ പ്രസാദ ഊട്ടിന് നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു   ക്ഷേത്ര സമിതി അംഗങ്ങളായ കെ . രാജൻ , എം മോഹനൻ,…

              Read More

                ഓർമ്മപെരുന്നാൾ നാളെ തുടങ്ങും

                മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ വാർഷികവും നാളെ തുടങ്ങും . വൈകിട്ട് 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തും തുടർന്ന് നടക്കുന്ന ഭക്ത സംഘടനകളുടെ സംയുക്ത വാർഷികം സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ടി.വി. സുനിൽ ഉദ്ഘാടനം ചെയ്യും . കലാപരിപാടികൾക്ക് ശേഷം നേർച്ച ഭക്ഷണം ഉണ്ടാകും . 22ന് വൈകിട്ട് സന്ധ്യാ പ്രാർത്ഥന , ആശിർവാദം…

                Read More

                  ഒന്നാംക്ലാസ് പ്രവേശനത്തിന് ഇത്തവണയും അഞ്ചുവയസ്സ് മതി

                  തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവണയും അഞ്ചുവയസ്സ് തന്നെ. ആറുവയസ്സെന്ന നിബന്ധന കര്‍ശനമാക്കിയാല്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറയുമെന്നും ഇത് അധ്യാപകരെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് പ്രവേശനപ്രായത്തില്‍ മാറ്റം വരുത്താത്തത്. 2023ല്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ മുന്‍വര്‍ഷത്തെയപേക്ഷിച്ച് കുറഞ്ഞിരുന്നു. 10614 പേര്‍. 2024-ല്‍ 781 കുട്ടികള്‍ കൂടുതലായി സ്‌കൂളിലെത്തി. എന്നാല്‍, 2025-ല്‍ ഒന്നാംക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം 16,500 ആയി കുറഞ്ഞു. ഈ അധ്യയനവര്‍ഷം ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറുവയസ്സായിരിക്കുമെന്ന് കഴിഞ്ഞ വര്‍ഷംതന്നെ…

                  Read More

                    ഡബ്ല്യു.എം.ഒ കോളേജ് ഇന്റർസോൺ കലോത്സവത്തിൽ ശ്രദ്ധേയ നേട്ടം നേടി

                    മുട്ടിൽ : വയനാട് ജില്ലയിലെ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ അംഗീകൃത സ്ഥാപനമായ മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ്, ഏപ്രിൽ 16 മുതൽ 20 വരെ നടന്ന കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി, വയനാട് ജില്ലയിൽ ഒന്നാം സ്ഥാനവും വയനാട്-കോഴിക്കോട് ജില്ലകളിലെ കോളേജുകളിൽ നാലാം സ്ഥാനവും നേടാൻ കോളേജിന് കഴിഞ്ഞു. വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കോളേജ് മൊത്തം 47 പോയിന്റ് നേടി 11-ാം സ്ഥാനം കരസ്ഥമാക്കി.   ഇതോടൊപ്പം, ഫിസിക്സ് വിഭാഗം ഒന്നാം…

                    Read More

                      ഭൂട്ടാനിൽ നിന്ന് വ്യാപക സിഗരറ്റ് കള്ളക്കടത്ത്; ഇന്ത്യയിലേക്കെത്തിയത് ആയിരം കോടിയിലധികം രൂപയുടെ വ്യാജ സിഗരറ്റ്

                      ആഡംബരവാഹനങ്ങൾ മാത്രമല്ല, ഭൂട്ടാനിൽ നിന്ന് ആയിരം കോടി രൂപയിലധികം വില വരുന്ന വ്യാജ സിഗരറ്റും രാജ്യത്തേയ്ക്ക് കടത്തുന്നെന്ന് കണ്ടെത്തൽ. കള്ളക്കടത്ത് സംഘങ്ങളുടെ വിവരങ്ങൾ ഇന്തോ -ഭൂട്ടാൻ സംയുക്ത കസ്റ്റംസ് യോഗത്തിൽ പരസ്പരം കൈമാറി. സിഗരറ്റ് കടത്ത് തടയാൻ അതിർത്തികളിൽ സംയുക്ത പരിശോധന നടത്താൻ ധാരണയായി.   കഴിഞ്ഞമാസം നാലു കോടിയുടെ വ്യാജ സിഗരറ്റ് ബംഗാൾ കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജ്യവ്യാപകമായി വ്യാജ സിഗരറ്റ് കള്ളക്കടത്ത് നടക്കുന്നതായി കണ്ടെത്തിയത്. ഭൂട്ടാനിൽ‌ നിന്ന് ആഡംബര വാഹനങ്ങൾ…

                      Read More