ക്രൈസ്തവ വിശ്വാസി സമുഹം വിഭൂതി തിരുനാൾ ആചരിച്ചു
പുൽപ്പളളി: ക്രൈസ്‌തവ വിശ്വാസി സമൂഹം യേശുദേവന്റെ പീഡാനുഭവസ്മരണയിലേക്ക് പ്രവേശിച്ചതോടെ ദൈവാലയങ്ങളിൽ വിഭൂതി തിരുനാൾ ആചരിച്ചു. ഇതോടെ വിശ്വാസ സമൂഹം വലിയ നോമ്പിലേക്ക് പ്രവേശിച്ചു. വിശ്വാസികൾ ദേവാലയങ്ങളിലെത്തി വിശുദ്ധ കുർബ്ബാന മദ്ധ്യേ നെറ്റിയിൽ ചാരം കൊണ്ട് കുരിശു വരച്ച് 50 നോമ്പിലേക്ക് പ്രവേശിച്ചു. ത്യാഗപൂർണ്ണമായ ജീവിതവും മത്സ്യ മാംസങ്ങൾ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങൾ ഒഴിവാക്കിയും ക്രൈസ്തവർ ഇക്കാലയളവിൽ നോമ്പ് ആചരണത്തെ തുടക്കം കുറിച്ചത്. മുള്ളൻകൊല്ലി സെന്റ് മേരീസ് ദേവാലയത്തിൽ ഫാ.ജോർജ് ആലൂക്ക, മരക്കടവ് സെൻ്റ് ജോസഫ് ദേവാലയത്തിൽ…
