wenewser-user

    അനധികൃത ലോൺ ആപ്പുകളുടെ കെണിയിൽപ്പെടാതെ ജാഗ്രത പാലിക്കുക.

    അനധികൃത ലോൺ ആപ്പുകളുടെ കെണിയിൽപ്പെടാതെ ജാഗ്രത പാലിക്കുക… വളരെ എളുപ്പത്തിൽ വായ്പ കിട്ടാനാണ് പലരും അംഗീകൃതമല്ലാത്ത ലോൺ ആപ്പുകളെ ആശ്രയിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ നമ്മുടെ ഫോണിലെ കോൺടാക്ട് നമ്പറുകൾ, ഫോട്ടോകൾ, വീഡിയോകൾ, ഗാലറി എന്നിവ ലഭിക്കാൻ നാം അവർക്ക് അനുമതി നൽകുന്നു. ഈ കോൺടാക്റ്റ് നമ്പറുകളും ഫോട്ടോകളും ഒക്കെ തന്നെയാണ് നാം നൽകുന്ന ജാമ്യം. കോൺടാക്റ്റ് നമ്പറുകളുടെ എണ്ണം കൂടുംതോറും നമുക്ക് ലഭിക്കാൻ സാധ്യതയുള്ള തുകയുടെ പരിധിയും കൂടുന്നു.   വായ്പയായി…

    Read More

      വഴിയിലെ വൈദ്യുതി പോസ്റ്റിൽ പരസ്യം പതിച്ചാൽ ഇനി പണി കിട്ടും; കേസ് മാത്രമല്ല, വൻ പിഴയും; കൊടി കെട്ടിയാലും കടുത്ത നടപടി

      കൊച്ചി: വൈദ്യുതി തൂണുകളിൽ പരസ്യങ്ങൾ പതിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പൊതുമുതൽ നശിപ്പിച്ചെന്ന വകുപ്പിലാണ് നടപടി. കേസിന് പുറമേ വൻതുക പിഴയും ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടങ്ങൾ ഉണ്ടായാൽ ഉടൻ വിവരമറിയിക്കാൻ തൂണുകളിൽ മഞ്ഞ പശ്ചാത്തലത്തിൽ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അവ മറച്ച് കൊണ്ട് പരസ്യങ്ങൾ പതിപ്പിക്കുന്നത് അടിയന്തര സാഹചര്യങ്ങളിൽ വലിയ തടസമാകുന്നുണ്ട്. ഈ നിയമ ലംഘനങ്ങൾ വ്യാപകമായതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ പൊലീസിനെ സമീപിച്ചു. പരസ്യങ്ങൾ മാത്രമല്ല, തൂണുകളിൽ കെട്ടുന്ന കൊടിതോരണങ്ങളും ഫ്ലെക്സ് ബോർഡുകളും ജീവനക്കാരുടെ…

      Read More

        ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

        തിരുവനന്തപുരം : ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക് അവരുടെ പക്കലുള്ള വൻ സാമ്പത്തിക ശേഖരം ഉപയോഗിച്ച് ഈ പ്രതിസന്ധിയെ ഒരു പരിധിവരെ അതിജീവിക്കാൻ കഴിയുമെന്ന് ‘ഓക്സ്ഫോർഡ് ഇക്കണോമിക്സ്’ പുറത്തിറക്കിയ പഠനത്തിൽ പറയുന്നു.       ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ പ്രവർത്തനച്ചെലവ് മറികടക്കാൻ എയർലൈനുകൾ ഇതിനകം തന്നെ…

        Read More

          ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: വയോധികൻ മരിച്ചു

          ബത്തേരി: കോട്ടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വയോധികന്‍ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

          Read More

            പുതുശേരിക്കടവ് പള്ളിയിൽ പെരുന്നാൾ 22 ന് തുടങ്ങും.

            പുതുശ്ശേരിക്കടവ്: സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹാദയു‌ടെ ഓർമ്മ പ്പെരുന്നാൾ 22,23 തിയ്യതികളിൽ നടക്കും. 22 ന് ബുധനാഴ്ച വൈകിട്ട് 5 മണിക്ക് വികാരി ഫാ.ബാബു നീറ്റുംകര കൊടിഉയർത്തും.   6:00 മണിക്ക് സന്ധ്യാനമസ്ക‌ാരം   7 മണിക്ക് തേർത്തുകുന്ന് കുരിശിങ്കലേക്ക് വാദ്യമേള അകമ്പടിയോടെ പ്രദക്ഷിണം, കുരിശിൻതൊട്ടിയിൽ ധൂപപ്രാർത്ഥന, ആത്മീയ സന്ദേശം എന്നിവയും നേർച്ച ഭക്ഷണവുമുണ്ടാകും. 23 ന് രാവിലെ 8:30 വിശുദ്ധ മൂന്നിന്മേൽ കുർബാനക്ക് ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലിത്ത മുഖ്യകാർമികത്വം…

            Read More

              കാറ്റിലും മഴയിലും കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കണം: കര്‍ഷക കോണ്‍ഗ്രസ്

              കല്‍പ്പറ്റ: വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ചയുണ്ടായ മഴയിലും അതിശക്തമായ കാറ്റിലും കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാറ്റില്‍ വാഴക്കൃഷിക്കാണ് കനത്ത നാശം. പൂതാടി പഞ്ചായത്തിലെ ഒരു കര്‍ഷകന്റെ 2,000 വാഴയാണ് നശിച്ചത്. കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി കൃഷിയിറക്കിയവര്‍ ധര്‍മസങ്കടത്തിലാണ്. കൃഷിനാശമുണ്ടായ പ്രദേശങ്ങള്‍ കൃഷി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കണം. നഷ്ടം ശാസ്ത്രീയമായും മാനുഷിക പരിഗണന നല്‍കിയും തിട്ടപ്പെടുത്തണം. നഷ്ടത്തിനൊത്ത പരിഹാരം ഓരോ കര്‍ഷകനും ലഭിക്കുന്നതിന് നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ വീഴ്ച…

              Read More

                എ പ്ലസ് നേടുക ഇനി എളുപ്പമാകില്ല; എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം കടുപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്.

                എ പ്ലസ് നേടുക ഇനി എളുപ്പമാകില്ല; എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം കടുപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്.   എസ്‌എസ്‌എല്‍സിയില്‍ മുഴുവന്‍ എ പ്ലസ് കുറക്കാനായി മൂല്യനിർണയവും കടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.   ചോദ്യപേപ്പർ ഘടനയില്‍ മാറ്റം വരുത്തിയും 20 ശതമാനം ചോദ്യങ്ങള്‍ സങ്കീർണമാക്കിയും ഫുള്‍ എ പ്ലസ് കുറക്കാൻ നേരത്തെയും വകുപ്പ് നടപടി എടുത്തിരുന്നു.ഇതിന് പിന്നാലെയാണ് മൂല്യനിർണയവും കടുപ്പിച്ചത്.   കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്‌എസ്‌എല്‍സി മൂല്യനിർണയം ആരംഭിച്ചത്. മൂല്യനിർണയം കടുപ്പിക്കണമെന്ന നിർദേശം അന്ന് വിദ്യാഭ്യാസ വകുപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്….

                Read More

                  വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ചോർച്ചയടക്കാനുള്ള നടപടി തുടങ്ങി

                  കൽപ്പറ്റ: പരാതിയുയർന്ന വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ചോർച്ചയടക്കാനുള്ള നടപടികൾ ആരംഭിച്ചു. മുണ്ടക്കൈ സ്വദേശി നൗഫലിന് ലഭിച്ച വീട്ടിലാണ് ചോർച്ച കണ്ടെത്തിയത്. തുടർന്ന് വീടിന്റെ ടെറസിൽ വെള്ളം കെട്ടിനിർത്തിയുള്ള പരീക്ഷണം നടത്തിയിരുന്നു. വീട് ചോരുന്നതായുള്ള പരാതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഇത് വലിയ വിവാദമായിരുന്നു.   കഴിഞ്ഞദിവസം റവന്യൂ മന്ത്രി നേരിട്ടെത്തി ചോർച്ച കണ്ടെത്തിയ ഭാഗത്തെ പെൻസിൽ വര മായ്ക്കാൻ ശ്രമം നടത്തിയിരുന്നു. ഈ ഭാഗത്താണ് ഇപ്പോൾ മേൽക്കൂരയിൽ പ്ലാസ്റ്ററിംഗ് ജോലികൾ നടക്കുന്നത്. ടൗൺഷിപ്പിലെ മൂന്ന് വീടുകളിലാണ് സമാനമായ…

                  Read More

                    താമരശേരി ചുരത്തിലെ ഗതാഗത പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണം: ആക്ഷൻ കമ്മിറ്റി

                    കൽപ്പറ്റ: താമരശേരി ചുരത്തിലെ ഗതാഗത പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനോടും കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങളോടുമാണ് കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചത്. ചുരം റോഡിന്റെ നവീകരണം ഉടൻ ആരംഭിക്കണം. ചുരത്തിലെ ഗതാഗത പ്രശ്നത്തിന് ഏക പരിഹാരം ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാത മാത്രമാണെന്ന തെറ്റായ ബോധം ജനങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. തുരങ്കപാത നിർമാണം പൂർത്തിയാകുന്നതിന് വർഷങ്ങളെടുക്കും. അതുവരെ ജനം യാത്രാദുരിതം അനുഭവിക്കണമെന്ന നിലപാടിൽ…

                    Read More

                      കുടിവെള്ളത്തിനായി നെട്ടോട്ടമോടി പച്ചിലക്കാട് പടിക്കംവയൽ ഉന്നതിയിലെ കുടുംബങ്ങൾ

                      പച്ചിലക്കാട്: കണിയാമ്പറ്റ പഞ്ചായത്തിലെ 19-ാം വാർഡിലെ പച്ചിലക്കാട് പടിക്കംവയൽ ഉന്നതിയിലെ മൂന്ന് കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. ശുദ്ധജല വിതരണപദ്ധതികളൊന്നും എത്താത്തതും കിണർ ഇല്ലാത്തതുമാണ് ഈ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്.   വർഷങ്ങളായി സ്വകാര്യവ്യക്തിയുടെ കിണറിനെ ആശ്രയിക്കുന്ന ഇവർക്ക് സ്വന്തമായൊരു കിണർ നിർമിച്ചുനൽകാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ശുദ്ധജലവിതരണപദ്ധതികൾക്കും കിണറിനുമായി പലതവണ വാർഡംഗങ്ങളെ സമീപിച്ചിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് ഉന്നതിക്കാർ പറയുന്നത്. അധികൃതരുടെ കനിവ് കാത്തുമടുത്ത ഇവർ സ്വയം കിണർ കുത്തി റിങ് ഇറക്കിയെങ്കിലും ഈ കിണറ്റിൽ ചെളിനിറഞ്ഞ വെള്ളമായതിനാൽ…

                      Read More