മാനന്തവാടി ബസ് സ്റ്റാൻഡ് പൊളിച്ച് പുതിയ കോംപ്ലക്സ്: വ്യാപാരികളുടെ ആശങ്കയകറ്റുകയും ബസ് പാർക്കിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും വേണം: എസ്ഡിപിഐ
മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാൻഡ് പൊളിച്ച് പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാൻ നഗരസഭ നടത്തുന്ന നീക്കത്തിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കുമുള്ള ആശങ്കയകറ്റണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. നിലവിൽ അവിടെ കച്ചവടം നടത്തുന്ന ചെറുകിട വ്യാപാരികളുടെ ഉപജീവനവുമായി ബന്ധപ്പെട്ട ആശങ്കകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ബസ് സ്റ്റാൻഡിൽ വർഷങ്ങളായി കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് പുനരധിവാസം എങ്ങനെ ഉറപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് ഉയരുന്ന പ്രധാന പരാതി. ഉപജീവന സുരക്ഷ ഉറപ്പാക്കാതെ മുന്നോട്ടുപോകുന്ന ഏതൊരു പദ്ധതിയും അംഗീകരിക്കാനാവില്ലെന്ന് കമ്മിറ്റി വ്യക്തമാക്കി….
