wenewser-user

    നവചേതന പദ്ധതി-കര്‍മ്മ പരിപാടി ആസൂത്രണവും സംഘാടക സമിതി രൂപീകരണവും നടത്തി.

    കൽപറ്റ: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ജില്ലാ സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കുന്ന പട്ടിക ജാതി വിഭാഗക്കാര്‍ക്കായുള്ള തുടര്‍ വിദ്യാഭ്യാസ പദ്ധതിയായ നവചേതനയുടെ കര്‍മ്മ പരിപാടി ആസൂത്രണ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി, ബത്തേരി നഗരസഭകള്‍, നൂല്‍പുഴ, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാല്‍, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയെയാണ് അഞ്ചാം ഘട്ട പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.   പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയില്‍ ജില്ലാ പഞ്ചായത്ത്…

    Read More

      പള്ളികളില്‍ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവല്‍ക്കരണം നല്‍കണം; ഓപ്പറേഷൻ തൂഫാൻ സജീവമാക്കാൻ നിര്‍ദ്ദേശം നല്‍കി സാദിഖലി തങ്ങള്‍

      കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ മഹല്ലുകളില്‍ സജീവമാക്കാൻ നിർദ്ദേശം നല്‍കി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. നാളെ പള്ളികളില്‍ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവല്‍ക്കരണം നല്‍കാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. വിദഗ്ധരെ ഉള്‍പ്പെടുത്തി മഹല്ലുകളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും രക്ഷിതാക്കള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം നല്‍കണമെന്നും സാദിഖലി തങ്ങള്‍ ഖാസിയായിട്ടുള്ള മഹല്ലുകള്‍ക്ക് നിർദ്ദേശം നല്‍കി.

      Read More

        ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പിലും ഫെലോഷിപ്പുകളിലും സീറ്റുകൾ വർദ്ധിപ്പിച്ചു; 45 വിദ്യാർത്ഥികൾക്ക് ആനുകൂല്യം; എം.ബി.ബി.എസിന് പൂർണ്ണ ഫീസ് ഇളവ് തുടരും

        കൽപ്പറ്റ , 17, 06, 2026 – രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ 45 പേർക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുക. നഴ്സിംഗ്, ഫാർമസി കോഴ്സുകളിൽ പത്ത് സീറ്റുകൾ വീതം അധികമായി ഉൾപ്പെടുത്തിയാണ് പദ്ധതി വിപുലീകരിച്ചത്. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 5 എം.ബി.ബി.എസ്, ഡോ മൂപ്പൻസ് നഴ്സിംഗ് കോളേജിലെ 20 ബി.എസ്സി നഴ്സിംഗ്, ഡോ…

        Read More

          ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കല്‍പ്പറ്റയില്‍ വേണം: അഗ്രി ഹോള്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി

          കൽപ്പറ്റ : പൊതുജനങ്ങള്‍ക്കും , കുട്ടികള്‍ക്കും , ഉപകരിക്കുന്ന രീതിയില്‍ ; കല്‍പ്പറ്റ ടൗണ്‍ഷിപ്പിനോട് ചേര്‍ന്ന് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആരംഭിക്കണമെന്ന്, “അഗ്രി ഹോള്‍ട്ടികള്‍ച്ചറല്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ” സര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വയനാട്ടില്‍; പൊതുവെ കല്‍പ്പറ്റയില്‍, പ്രത്യേക വിനോദ ഉപാധികള്‍ ഇല്ലാതിരിക്കെ വയനാട് അഗ്രി ഹോള്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി വര്‍ഷം തോറും സംഘടിപ്പിക്കുന്ന വയനാട് ഫ്‌ളവര്‍ ഷോ മാത്രമാണ് കാർഷികരംഗത്തെ വിനോദ വിജ്ഞാന ഉപാധിയായിഉള്ളത്. എന്നാല്‍ ,ആയത് നടത്താന്‍ സ്ഥലവാടക ഇനത്തില്‍ ഭീമമായ തുക യാണ്…

          Read More

            ബഹിരാകാശത്തേക്ക് ഒരു മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

            ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസയുടെ ശാസ്ത്രജ്ഞനായ അനില്‍മേനോന്‍. അടുത്ത മാസം 14 ന് അഫ്ഗാനിസ്ഥാനിൽ നിന്നാണ് വിക്ഷേപണം നടക്കുക . എക്സ്പെഡിഷൻ 75 ന്റെ ഭാഗമായിട്ടാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തുന്നത്. ഏകദേശം 8 മാസത്തോളം ബഹിരാകാശത്ത് കഴിയും. റഷ്യയുടെ സോയൂസ് MS 29 എന്ന പേടകത്തിലാണ് യാത്ര നടത്തുന്നത്. രണ്ട് റഷ്യൻ ശാസ്ത്രജ്ഞരും ദൗത്യത്തിന്റെ ഭാഗമാകും. പരിശീലനങ്ങളുടെ അവസാന ഘട്ടത്തിലാണ് അനിൽ മേനോൻ.   പാതി മലയാളിയായ അനിൽ ജനിച്ചതും വളർന്നതും…

            Read More

              ഷിഗല്ല: ജാഗ്രതാ നിർദേശം നൽകി ആരോഗ്യവകുപ്പ്

              സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ രോഗവ്യാപനമുള്ള സാഹചര്യത്തിലാണ് അതീവ ജാഗ്രത നിർദേശം നൽകുന്നത്. ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് രോഗത്തിന് കാരണമാകുന്നുണ്ടോയെന്ന് വിദഗ്ധർക്ക് സംശയമുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും പാളിയാൽ ഡെങ്കി, എലിപ്പനി കേസുകളും കുത്തനെ ഉയർന്നേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.   ഈ വർഷം ഇതുവരെ സ്ഥിരീകരിച്ച കേസുകൾ മുൻവർഷം റിപ്പോർട്ട് ചെയ്ത കേസുകളുടെ…

              Read More

                ബാവലി – മൈസൂരു രാത്രി യാത്ര സമയം ഒന്‍പത് മണിവരെ ആയി ദീര്‍ഘിപ്പിക്കണം: മുസ്‌ലിം യൂത്ത് ലീഗ്

                മാനന്തവാടി : ബാവലി വഴി മൈസൂരുവിലേയ്ക്കുളള രാത്രി ഗതാഗതം ഒന്‍പത് മണിവരെ ആയി ദീര്‍ഘിപ്പിക്കാന്‍ കേരള – കര്‍ണ്ണാടക സര്‍ക്കാരുകളുടെ സംയുക്ത നീക്കമുണ്ടാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ടൂറിസ്റ്റുകള്‍ ക്കുമൊക്കെ ഏറെ സഹായകരമാകുന്ന തീരുമാനം കൈക്കൊളളാന്‍ ഇരു സര്‍ക്കാരുകളും യത്നിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. വയനാടിന്റെ ചിരകാലാഭിലാഷങ്ങ ളിലൊന്നായ ബൈരക്കുപ്പ പാലം നിര്‍മ്മിക്കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ചര്‍ച്ച നടത്തി അനുകൂല തീരുമാനത്തിലേയ്ക്ക് എത്തിച്ച പൊതുമരാമത്ത് മന്ത്രി പി.കെ…

                Read More

                  സ്വർണവില ഇന്ന് അങ്ങോട്ടും ഇങ്ങോട്ടും ഇല്ല: ഒരു പവന് ഇന്നും നല്‍കണം 1,06,800 രൂപ

                  സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണത്തിന് ഇന്നലത്തെ അതേ നിരക്കായ 1,10,800 രൂപയിൽ തന്നെയാണ് ഇന്നും വ്യാപാരം നടത്തുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ ജൂൺ ഒന്നിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കായ 1,14,560 രൂപയിൽ നിന്നും പിന്നീട് താഴോട്ട് പോയ വില, ജൂൺ 11-ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,06,800 രൂപയിൽ എത്തിയിരുന്നു. അവിടെ നിന്നാണ് വീണ്ടും വില ഉയർന്ന് ഇപ്പോൾ 1,10,800 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നത്. ഇന്ന് ഒരു…

                  Read More

                    ടിനി ടോമിനെതിരെ കേസെടുക്കണം; അൻസിബ കോടതിയിൽ

                    കൊച്ചി: വർഗീയ പ്രചാരണം നടത്തിയെന്ന പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസ്സൻ കോടതിയെ സമീപിച്ചു. പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിലാണ് നടപടി. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹരജി നൽകിയത്. പൊലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നുവെന്ന് തൃപ്പൂണിത്തുറ ജെഎസ്എം കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ അൻസിബ ഉന്നയിച്ചിരുന്നു.   മെയ് 11 ന് ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലാണ് അൻസിബ പരാതി നൽകിയത്. ഇതുവരെയായിട്ടും പൊലീസ് എഫ്ഐആർ പോലും…

                    Read More

                      ഇന്ധന വില വർധനവിനെതിരെ മാർച്ചും ധർണ്ണയും നടത്തി

                      കൽപ്പറ്റ : ആർ-എസ് -പി-വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാറിന്റെ ഇന്ധന വിലയിൽ പ്രതിഷേധിച്ച് കൽപ്പറ്റ ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി ആർ-എസ്. പി.മാനന്തവാടി മണ്ഡലം സെക്രട്ടറി അഷ്റഫ് കാട്ടിക്കുളം സ്വാഗതം പറഞ്ഞ ധർണ്ണയിൽ കൽപ്പറ്റ മണ്ഡലം സെക്രട്ടറി കുഞ്ഞിമുഹമ്മദ് കൈതപ്പള്ളി അധ്യക്ഷത വഹിച്ചു ആർ. എസ് .പി. വയനാട് ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം മനു മാനന്തവാടി നടത്തി. ബത്തേരി മണ്ഡലം സെക്രട്ടറി സുലൈമാൻ .പൊഴുതന ലോക്കൽ സെക്രട്ടറി സി…

                      Read More