wenewser-user

    താമരക്ക് വോട്ട് ചെയ്യാൻ പോളിങ് ഓഫീസർ പറഞ്ഞതായി ആരോപണം, പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ.

    താമരക്ക് വോട്ട് ചെയ്യാൻ പോളിങ് ഓഫീസർ പറഞ്ഞതായി ആരോപണം, പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ. പനമരം ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്കൂളിലെ 199-ാം നമ്പർ ബൂത്തിലെ തേർഡ് പോളിംഗ് ഓഫീസർക്കെതിരെയാണ് പരാതി. വോട്ട് ചെയ്തിറങ്ങിയ 4 പേരാണ് ആക്ഷേപം ഉന്നയിച്ചത്. യുഡിഎഫ് ജില്ലാ കൺവീനർ എച്ച്.ബി പ്രദീബ് മാസ്റ്റർ ബൂത്തിലെത്തി റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി.

    Read More

      വോട്ട് രേഖപ്പെടുത്തിയ ശേഷം കൈ കഴുകിയപ്പോൾ മഷി അടയാളം മാഞ്ഞു പോയതായി പരാതി.

      തവിഞ്ഞാൽ പഞ്ചായത്തിൽ പോളിങ് സ്റ്റേഷനുകളിൽ നിന്ന് വോട്ട് രേഖപ്പെടുത്തി തിരികെയെത്തിയ ശേഷം കൈ കഴുകിയപ്പോൾ മഷി അടയാളം മാഞ്ഞു പോയതായി പരാതി ഉയരുന്നു. മുതിരേരി ഗവൺമെൻറ് എൽ.പി. സ്‌കൂൾ, ബഥനി സ്‌കൂൾ എ ന്നിവിടങ്ങളിലെ പോളിങ് സ്റ്റേഷനുകളിൽ വോട്ട് രേ ഖപ്പെടുത്തി തിരികെയെത്തിയവരുടെ കൈകളിലെ മഷിയാണ് സോപ്പുപയോഗിച്ച് കഴുകിയപ്പോൾ മാഞ്ഞുപോയതായി പരാതി ഉയരുന്നത്.

      Read More

        വിവാഹ ചടങ്ങിന് മുൻപ് വോട്ട് ചെയ്ത് അഖില ആൻ്റണി മൈക്കിൾ

        വിവാഹ ചടങ്ങിന് മുൻപ് മേപ്പടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 191-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മേപ്പാടി സ്വദേശിനി അഖില ആൻ്റണി മൈക്കിൾ

        Read More

          ശാസ്ത്രത്തിനൊപ്പം ആരോഗ്യത്തിനായി ഒരുമിച്ച് ലോകാരോഗ്യ ദിനാചരണം

          ആരോഗ്യത്തിനുവേണ്ടി ശാസ്ത്രത്തിനൊപ്പം അണി ചേരൂ എന്ന സന്ദേശവുയി ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെയും കുടുംബശ്രീ മിഷൻ്റെയും അഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. ആരോഗ്യ മേഖലയിൽ ജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, തെറ്റിദ്ധാരണകളും തെറ്റായ വിവരങ്ങളും ഇല്ലാതാക്കുക, ശാസ്ത്രീയ അടിസ്ഥാനമുള്ള ആരോഗ്യ ജീവിതശൈലികളെ കുറിച്ച് അവബോധം നൽകുക എന്നിവയാണ് ഈ വർഷം ലക്ഷ്യമിടുന്നത്. ഇതിനായി ജില്ലയിലുടനീളം ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കും. പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് സംഘടിപ്പിച്ച ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ…

          Read More

            വെക്കേഷൻ ബൈബിൾ ക്ലാസ് ഭദ്രാസനതല ഉൽഘാടനം നടത്തി

            മീനങ്ങാടി : സണ്ടേസ്കൂൾ വെക്കേഷൻ ബൈബിൾ ക്ലാസിൻ്റെ ഭദ്രാസന തല ഉൽഘാടനം പൂതാടി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ സൈമൺ മാലിയിൽ കോർ എപ്പിസ്ക്കോപ്പ നിർവഹിച്ചു. വികാരി ഫാദർ അജു ചാക്കോ അധ്യക്ഷത വഹിച്ചു ഫാദർ ബാബു നീറ്റിൻകര, ഡയറക്റ്റർ അനിൽ ജേക്കബ്ബ് , ഇൻസ്പകറ്റർ ബേസിൽ ജോസ് , അസിസ്റ്റൻ്റ് ഇൻസ്പക്റ്റർ റെജി കെ.എ, സെക്രട്ടറി മനു ,ഹെഡ്‌മാസ്റ്റർ സിബി പ്രസംഗിച്ചു ഫോട്ടോ ക്യാപ്ഷൻ – വെക്കേഷൻ ബൈബിൾ ക്ലാസ് ഭദ്രാസന തല ഉൽഘാടനം…

            Read More

              അതിഥി തൊഴിലാളികള്‍ക്കായി ‘ചോട്ടു’; അഞ്ച് കിലോഗ്രാം എല്‍പിജി ക്വാട്ട ഇരട്ടിയാക്കി കേന്ദ്ര സർ ക്കാർ

              അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് അഞ്ച് കിലോഗ്രാം എല്‍പിജി ക്വാട്ട ഇരട്ടിയാക്കി കേന്ദ്ര സര്‍ക്കാര്‍. അതിഥിതൊഴിലാളികള്‍ക്ക് പാചകവാതകം ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള വിഹിതമാണ് വര്‍ധിപ്പിച്ചത്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ‘ചോട്ടു’ എന്ന പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ നഗരങ്ങളിലും അര്‍ധ നഗരങ്ങളിലും താമസിക്കുന്ന അതിഥിതൊഴിലാളികൾക്ക് അഞ്ച് കിലോയുടെ ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറുകളാണ് കേന്ദ്രം അവതരിപ്പിച്ചത്. സാധാരണ ഗാര്‍ഹിക കണക്ഷനുകള്‍ക്ക് മേല്‍വിലാസ രേഖ നിര്‍ബന്ധമാണ്. എന്നാല്‍ അതിഥിതൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖ മാത്രം കാണിച്ച്…

              Read More

                നിശബ്ദ പ്രചരണദിവസവും, നിരവധിയിടങ്ങളിലെത്തി വോട്ടഭ്യര്‍ഥിച്ച് സിദ്ദിഖ്.

                കല്‍പ്പറ്റ: നിശബ്ദപ്രചരണദിവസവും പരമാവധി ആളുകളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ച് കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖ്. രാവിലെ ഏഴ് മണിയോടെ വാര്യാട് എസ്‌റ്റേറ്റില്‍ വോട്ടഭ്യര്‍ഥിച്ചുകൊണ്ടായിരുന്നു സിദ്ദിഖിന്റെ ബുധനാഴ്ചത്തെ പ്രചരണം. നിശബ്ദപ്രചരണദിനം നിരവധി സ്ഥലങ്ങളില്‍ സിദ്ദിഖെത്തി. കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിയ സ്ഥാനാര്‍ഥി ആശുപത്രി അധികൃതരോടും, ജീവനക്കാരോടും നഴ്‌സുമാരോടും ഡോക്ടര്‍മാരോയും, ആശുപത്രിയിലെത്തിയവരോടുമെല്ലാം വോട്ടഭ്യര്‍ഥിച്ചു. ഇതിന് ശേഷം കല്‍പ്പറ്റ രാമവിലാസം ഹോട്ടലിലാണ് സ്ഥാനാര്‍ഥി എത്തിയത്. തുടര്‍ന്ന് കാക്കവയല്‍ ഇന്‍ഡസ് മോട്ടോര്‍സ്, ഇറാംമോട്ടോര്‍സ്, ഹോണ്ട, ടൊയോറ്റ ഷോറൂമുകള്‍,…

                Read More

                  വൈത്തിരിയിൽ കിണർ നിർമ്മാണത്തിനിടെ അപകടം; ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.

                  വൈത്തിരി: വൈത്തിരിയിൽ കിണർ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരണപ്പെട്ടു. ഝാർഖണ്ഡ് സ്വദേശിയായ അഹദ് റഹ്മാൻ (35) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക് നീങ്ങും. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

                  Read More

                    ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി.

                    നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള പോളിംഗ് സാധനങ്ങളുടെ വിതരണം ജില്ലയില്‍ പൂര്‍ത്തിയായി. കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളിലെ സ്‌ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി ബൂത്തുകളിലെത്തിച്ചു. 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 3440 ഉദ്യോസ്ഥരെയാണ് ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. പ്രിസൈഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരും ഒരു പോലീസ് ഓഫീസറുമാണ് ബൂത്തിലുണ്ടാകുക. പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്ള ഇടങ്ങളില്‍ ഒരു ലൊക്കേഷനില്‍ ഒരു മൈക്രോഒബ്‌സര്‍വറും ഉണ്ടാകും….

                    Read More

                      വനത്തിനുള്ളില്‍ നാല് ബൂത്തുകള്‍

                      ജില്ലയില്‍ ആകെയുള്ള 715 ബൂത്തുകളില്‍ നാലെണ്ണം വനത്തിനുള്ളിലാണ്. സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിലെ കുറിച്യാട്, ചെട്ടിയാലത്തൂര്‍, ചേകാടി പ്രദേശവാസികള്‍ക്കാണ് വോട്ടിനായി വനത്തിനുള്ളില്‍ ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുറിച്യാട് ഏകാധ്യാപക വിദ്യാലയത്തില്‍ ഒരുക്കിയിരിക്കുന്ന ബൂത്ത് നമ്പര്‍ 93 ല്‍ 71 ഗോത്രവര്‍ഗ്ഗക്കാര്‍ വോട്ട് രേഖപ്പെടുത്തും.   ബൂത്ത് നമ്പര്‍ 115 ഗവ എല്‍ പി സ്‌കൂള്‍ ചെട്ടിയാലത്തൂര്‍ റൈറ്റ് വിങ്ങില്‍ 133 പേര്‍ വോട്ട് രേഖപ്പെടുത്തും. ചേകാടി ഗവ എല്‍ പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 26 ല്‍ 747 പേരും…

                      Read More