wenewser-user

    കേരള – കർണ്ണാടക എക്‌സൈസ് പോലീസ് ഫോറസ്റ്റ് ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്നു

    മാനന്തവാടി: 2026 കേരള നിയമസഭ ഇലക്ഷനോടനുബന്ധിച്ച് അബ്കാരി / എൻ ഡി പി എസ്, കോട്പ കുറ്റകൃത്യങ്ങൾ തടയുന്നതിനായി വയനാട് എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള / കർണ്ണാടക സംസ്ഥാന അതിർത്തി ജില്ലകളിലെ എക്സൈസ് / പോലീസ് /ഫോറസ്റ്റ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ബാവലി ഫോറസ്റ്റ് ചെക്പോസ്റ്റ് കോൺഫറൻസ് ഹാളിൽ 26/03/26 രാവിലെ 11:30 ന് നടന്നു. വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ശ്രീ. സതീഷ്‌കുമാർ. പി. കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വയനാട്…

    Read More

      യു ഡി എഫ് നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ അധികാരത്തില്‍ വരും: കെ സി വേണുഗോപാല്‍ എം പി

      യു ഡി എഫ് നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ അധികാരത്തില്‍ വരും: കെ സി വേണുഗോപാല്‍ എം പി   ബി ജെ പി-സി പി എം ഡീലിന് കേരളത്തിലെ വോട്ടര്‍മാര്‍ മറുപടി നല്‍കും   സുല്‍ത്താന്‍ബത്തേരി: യു ഡി എഫ് നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. ഐ സി ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി അമ്പലവയലില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു…

      Read More

        സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.; സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാര്‍

        തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക പ്രസിദ്ധീകരിച്ച വിവരം അറിയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ceo.kerala.gov.in എന്ന വിലാസത്തില്‍ പൊതുജനങ്ങള്‍ക്ക് വോട്ടര്‍ പട്ടിക പരിശോധിക്കാം. ഇതിന് പുറമെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും, വില്ലജ് ഓഫീസുകളിലും, ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും അന്തിമ പട്ടിക ലഭ്യമാകും. അന്തിമപട്ടിക…

        Read More

          താമരശ്ശേരി ചുരത്തിൽ 50 അടി താഴ്ചയിലുള്ള കൊക്കയിൽ വീണ് മരണം

          താമരശ്ശേരി ചുരത്തിലെ 9-ാം വളവിന് താഴെയായി ഏകദേശം 50 അടി താഴ്ചയുള്ള കൊക്കയിൽ വീണ് ഒരാൾ മരിച്ച നിലയിൽ കണ്ടെത്തി. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരം ലഭിച്ചതിനെ തുടർന്ന് കൽപ്പറ്റ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി അപകടത്തിൽപെട്ടയാളെ പുറത്തെത്തിച്ചു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. സതീഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ഷിബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി. ഷറഫുദ്ദീൻ, കെ. ഷാഹുൽഹമീദ്, ദീപു കെ.ആർ…

          Read More

            വേനലവധി ആഘോഷമാക്കാം; വൈവിധ്യമാർന്ന യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ

            വേനൽ അവധിക്കാല യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിലായി കൊല്ലം യൂണിറ്റിൽ നിന്നും എഴുപതോളം വിനോദയാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, മധുര, അംബസമുദ്രം തുടങ്ങി ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രകളും ഉൾപ്പെടുന്നു.   ഈ സീസണിലെ ആദ്യ യാത്രകൾ മാർച്ച് 28-ന് ആരംഭിക്കും. ആഡംബര കപ്പലായ നെഫർറ്റിട്ടിയിലെ കടൽ യാത്രയും മൂന്നാർ സന്ദർശനവുമാണ് അന്നേ ദിവസം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ കൊല്ലത്ത് നിന്നും എ.സി ബസ്സിൽ എറണാകുളത്ത് എത്തി…

            Read More

              മൂല്യനിര്‍ണയം പൂര്‍ത്തിയായി; സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ

              ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജൂക്കേഷന്‍ (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയതായും മാര്‍ക്കുകളുടെ പുനപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.   മേയില്‍ നടക്കുന്ന രണ്ടാം ബോര്‍ഡ് പരീക്ഷകള്‍ കണക്കിലെടുത്താണ് ഈ വര്‍ഷം നേരത്തേതന്നെ പരീക്ഷാഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫലം പ്രഖ്യാപിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ അറിയാനാകും. കഴിഞ്ഞവര്‍ഷം സി.ബി.എസ്.ഇ 10,12 ക്ലാസുകളുടെ ഫലം മേയ്…

              Read More

                വോട്ട് ചിലപ്പ് :ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം

                നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാരില്‍ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനായി സ്വീപിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സോഷ്യല്‍ മീഡിയാ സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വോട്ട് ചിലപ്പ് ഓണ്‍ലൈന്‍ ക്വിസ് പരിപാടി ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടര്‍മാരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായാണ് തെരഞ്ഞെടുപ്പ് അവബോധ ക്വിസ് സംഘടിപ്പിക്കുന്നത്. ഗൂഗിള്‍ ഫോം വഴിയാണ് മത്സരം. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ നാല് വരെയുള്ള ദിവസങ്ങളില്‍ ഏവര്‍ക്കും അവരവരുടെ സൗകര്യപ്രദമായ സമയങ്ങളില്‍ വോട്ട് ചിലപ്പില്‍ പങ്കെടുക്കാം. എല്ലാ ചോദ്യങ്ങള്‍ക്കും…

                Read More

                  ഫോം 12ഡി വിതരണം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

                  പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള ഫോം 12ഡി വിതരണം തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. റീജിയണല്‍ ലെവല്‍ ക്ലിയറിങ് സെന്ററായ കണ്ണൂരിലേക്കാണ് ഫോം 12ഡി അപേക്ഷകള്‍ അയച്ചത്. മറ്റ് ജില്ലകളിലേക്കുള്ള വിതരണം അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള അവശ്യസേവന വിഭാഗത്തിന്റെ പോസ്റ്റല്‍ വോട്ടിംഗിനുള്ള അപേക്ഷയാണ് ഫോം 12 ഡി. അപേക്ഷകള്‍ അതാത് വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍ പരിശോധിച്ച ശേഷം ജില്ലാതല ക്ലിയറിങ്…

                  Read More

                    എന്റെ വോട്ട്, എന്റെ ശബ്ദം: കളക്ടറേറ്റില്‍ കൗതുകമായി വോട്ട് റോബോ

                    ‘ഞാന്‍ നിങ്ങളുടെ സ്വന്തം വോട്ട് റോബോ’….. എന്റെ വോട്ട്, എന്റെ ശബ്ദം എന്ന സന്ദേശവുമായി കളക്ടറേറ്റില്‍ എത്തുന്ന പൊതുജനങ്ങളേയും ജീവനക്കാരെയും സ്വീകരിക്കുന്ന വോട്ട് റോബോ കൗതുകമാവുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ സ്വീപ് ടീം കല്‍പറ്റ ഗവ.ഐ. ടി. ഐ യുടെ സഹകരണത്തോടെയാണ് വോട്ട് റോബോയെ രംഗത്തിറക്കിയത്. ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ വോട്ട് റോബോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് വോട്ടര്‍ ബോധവത്കരണം നല്‍കുകയാണ് വോട്ട് റോബോയുടെ പ്രധാന ലക്ഷ്യം. മൈക്രോ കണ്ട്രോളറും സെന്‍സറും…

                    Read More

                      പെരിക്കലൂരില്‍ കടത്ത് തോണിയില്‍ സ്വീപ് ബോധവത്ക്കരണം

                      കേരള-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ബത്തേരിയിലെ പെരിക്കല്ലൂര്‍ ഗ്രാമത്തില്‍ സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) തെരഞ്ഞെടുപ്പ് അവബോധ സന്ദേശമെത്തിയത് കടത്ത് തോണിയില്‍. പുഴക്ക് അക്കരയ്ക്കും ഇക്കരയ്ക്കും തോണിയില്‍ യാത്ര ചെയ്യുന്നവര്‍ കൈകളില്‍ പ്ലക്കാര്‍ഡുകളുമായി വോട്ടര്‍ ബോധവല്‍ക്കരണ പ്രക്രീയയില്‍ പങ്കാളികളായി. നാല് തോണികളിലായി സ്വീപ് അംഗങ്ങള്‍ യാത്രക്കാര്‍ക്കൊപ്പം തോണിയിലിരുന്ന് വോട്ടവകാശത്തിന്റെ പ്രാധാന്യം വ്യക്തമാക്കി. യാത്രക്കാരായ ഗ്രാമവാസികള്‍, ഉന്നതി നിവാസികള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 40 ഓളം പേര്‍ പങ്കെടുത്തു. വോട്ടേഴ്‌സ് പ്രതിജ്ഞ എടുക്കുകയും ചെയ്തു. നിയമസഭാ…

                      Read More