wenewser-user

    തളർച്ചയിലും കാത്തുനിന്നു: കേളുവേട്ടനെക്കണ്ട്‌ ജെൻസൺ

    വിളമ്പുകണ്ടം: ഒ ആർ കേളു വിളമ്പുകണ്ടത്ത്‌ എത്തുന്പോൾ ഒരാൾ കാത്തുനിന്നിരുന്നു. കാഞ്ഞങ്ങാട്‌ രാജപുരം മാലക്കല്ലിൽ നിന്നെത്തിയ വാരണാക്കുഴി ജെൻസൺ കുര്യൻ. എട്ടുവർഷം മുന്പുണ്ടായ അപകടത്തെ തുടർന്ന്‌ ശരീരം അരയ്‌ക്ക്‌ താഴെ തളർന്നതാണ്‌. ‘കേളുവേട്ടനെ കാണണമെന്ന ആഗ്രഹത്തിലാണ്‌ കാത്തുനിന്നത്‌. സഹോദരി ആശയുടെ വീട്ടിൽ വന്നതാണ്‌. രാവിലെ പോകാനിരുന്നതാണ്‌. അപ്പോഴാണ്‌ കേളുവേട്ടൻ വരുന്നുണ്ടെന്ന്‌ അറിഞ്ഞത്‌. നേരിൽ കാണണമെന്നത്‌ വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ടാണ്‌ കാത്തുനിന്നത്‌. കണ്ട്‌ സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം. തീർത്തും പച്ചയായ മനുഷ്യൻ. ഇങ്ങനെയുള്ളവരാണ്‌ നമ്മളെ നയിക്കേണ്ടത്‌’–ജെൻസൺ പറഞ്ഞു. സ്വീകരണവേദിക്കരികിൽ കാറിൽ…

    Read More

      വിജയഭേരി മുഴക്കി, ആവേശ്വോജ്വല വനിതാ സംഗമം

      കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലം യു.ഡി.എഫ് വനിതാ സംഗമം ആവേശമായി. മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ ടി. സിദ്ധീഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടന്ന സംഗമത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ നിന്നും നൂറുകണക്കിന് വനിതകളാണ് പങ്കാളികളാകാനെത്തിയത്. മഹിളാ കോണ്‍ഗ്രസിന്റെയും, വനിതാ ലീഗിന്റെയും ആതിഥേയത്തില്‍ കല്‍പ്പറ്റ തിരുഹൃദയ ദേവാലയ ഹാളിലായിരുന്നു സംഗമം. കല്‍പ്പറ്റ മണ്ഡലത്തിലെ മൂപ്പൈനാട്, മേപ്പാടി, വൈത്തിരി, കല്‍പ്പറ്റ മുനിസിപ്പാലിറ്റി, പടിഞ്ഞാറത്തറ, കോട്ടത്തറ, വെങ്ങപ്പള്ളി, തരിയോട്, മുട്ടില്‍ തുടങ്ങിയ പഞ്ചായത്തുകൡ നിന്നെല്ലാം നൂറുകണക്കിന് വനിതകള്‍ സംഗമത്തില്‍ പങ്കെടുത്തു. യു.ഡി.എഫിന്റെ കേന്ദ്ര-സംസ്ഥാന…

      Read More

        കേരളം മാറ്റത്തിന് കൊതിക്കുന്നു; വരാനിരിക്കുന്നത് യു ഡി എഫ് തരംഗം: കെ സി വേണുഗോപാല്‍ എം പി

        കല്‍പ്പറ്റ: സര്‍ക്കാരെന്ന നിലയില്‍ ജനങ്ങളെ എത്രമാത്രം വെറുപ്പിക്കാമെന്ന് തെളിയിച്ച പിണറായിഭരണത്തില്‍ നിന്നും കേരളം മാറ്റം കൊതിക്കുകയാണെന്നും, ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ തരംഗമായിരിക്കുമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കല്‍പ്പറ്റയില്‍ നടന്ന യു ഡി എഫ് വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളെയും, യുവാക്കളെയും, കൃഷിക്കാരെയും, തൊഴിലാളികളെയും…

        Read More

          വള്ളിയൂർക്കാവിൽ സർവെ വകുപ്പിന്റെ സ്റ്റാൾ ഉദ്ഘാടനം ചെയ്തു

          വള്ളിയൂർക്കാവ് എക്സിബിഷൻ ആൻ്റ് ട്രേഡ് ഫെയറിൽ സർവേ വകുപ്പിന്റെ സ്റ്റാൾ ഡിജിറ്റൽ സർവേ നോഡൽ ഓഫീസർ കൂടെയായ സബ്‌ കളക്ടർ അതുൽ സാഗർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സർവെ സംബന്ധിച്ചും ആധുനിക സർവെ രീതികൾ, സർവേ ഉപകരണങ്ങൾ എന്നിവയെ കുറിച്ചുമുള്ള അറിവുകൾ സ്റ്റാളിൽ നിന്നും ലഭിക്കും. വയനാട് സർവെ ഡെപ്യൂട്ടി ഡയറക്ടർ ആർ ബാബു, റീ സർവേ അസിസ്റ്റന്റ് ഡയറക്ടർ കെ ബാലകൃഷ്ണൻ, സർവേ സൂപ്രണ്ടുമാരായ മുഹമ്മദ് ഷെരീഫ്, ഇസുദ്ദീൻ, ടെക്നിക്കൽ അസിസ്റ്റൻ്റ് പി.വി ജെന്നി, ഭൂരേഖാ…

          Read More

            ഐ സി ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പര്യടനപരിപാടികള്‍ക്ക് നാളെ തുടക്കമാവും

            സുല്‍ത്താന്‍ബത്തേരി: ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഐ സി ബാലകൃഷ്ണന്റെ സ്ഥാനാര്‍ഥി പര്യടനപരിപാടികള്‍ക്ക് നാളെ (മാര്‍ച്ച് 27) തുടക്കമാവും. രാവിലെ എട്ടിന് പെരിക്കല്ലൂരില്‍ നിന്നും ആരംഭിച്ച് പാതിരി, പട്ടാണിക്കൂപ്പ്, മരക്കടവ്, കബനിഗിരി കൊളവള്ളി, സീതാമൗണ്ട്, പാടിച്ചിറ, വാടാനക്കവല, ചേകാടി, പാക്കം, ആലൂര്‍കുന്ന്, വീട്ടിമൂല, ഭൂദാനം, മാരപ്പന്‍മൂല, കോളറാട്ടുകുന്ന്,താഴെഅങ്ങാടി, ചീയമ്പം, ഇരുളം, മണല്‍വയല്‍, അതിരാറ്റുകുന്ന് എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷം വൈകിട്ട് ആറു മണിക്ക് കേണിച്ചിറയില്‍ സമാപിക്കും. 28ന് ശനിയാഴ്ച രാവിലെ എട്ടരക്ക് മാടക്കരയില്‍ നിന്നും…

            Read More

              പടിഞ്ഞാറത്തറ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

              പടിഞ്ഞാറത്തറ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ ഉൽഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി അഡ്വ.ടി.സിദ്ദീഖ്, പി.കെ.അബ്ദുറഹിമാൻ, ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് കെ.കെ. അസ്മ, കെ ഹാരിസ്, ഉസ്മാൻ കാഞ്ഞായി, സി.ഇ. ഹാരിസ്, ജോണി നന്നാട്ട്, എൻ.പി.ഷംസുദീൻ, കളത്തിൽ മമമൂട്ടി, പി.കെ. വർഗ്ഗീസ്, ഖാലിദ്.ഇ, ബാവ ചേര്യം കൊല്ലി., പി.എ. ജോസ് തുടങ്ങിയവർ സംബന്ധിച്ചു.

              Read More

                സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം; മധ്യസ്ഥ ചർച്ച പരാജയം

                തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിൽ മധ്യസ്ഥ ചർച്ച പരാജയം. യുണൈറ്റഡ് നഴ്സസ് അസോസിയേഷനും മാനേജ്മെന്റുകളും തമ്മിൽ നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. നാളെ മുതൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും യുഎൻഎ. ധാരണ ആവാത്ത ആശുപത്രികളിൽ സമ്പൂർണ പണിമുടക്ക്. ഹൈക്കോടതി മുതിർന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു ചർച്ച.     ശമ്പളവര്‍ധന ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരത്തിനെതിരേ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് കോടതി നേരത്തേ നിര്‍ദേശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം…

                Read More

                  കാപ്പിത്തോട്ടത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

                  ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(72)യുടേതാണ് മൃതദേഹം. ഫെബ്രുവരി 14ന് ഇവരെ വീട്ടിൽ നിന്നും കാണ്മാനില്ലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കൃഷ്ണഗിരി പാതിരിക്കവലയിൽ മൃതദേഹം കണ്ടെത്തിയത്. മകൾ തങ്കമ്മയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

                  Read More

                    മരക്കടവ് ഡിപ്പോ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പനാ മഹോത്സവം

                    പുൽപ്പള്ളി- മരക്കടവ്-ഡിപ്പോ ശ്രീ മുത്തപ്പന്‍ ദേവസ്ഥാന സന്നിധിയില്‍ മുത്തപ്പഭഗവാന്റെ തിരുവപ്പനാ മഹോത്സവം മാര്‍ച്ച് 29, 30 (1201 മീനം 15,16) ഞായർ, തിങ്കൾ ദിവസങ്ങളില്‍ നടക്കും. 29ന് രാവിലെ 5 മണിക്ക് പടിക്കംവയല്‍ പുതിയില്ലത്ത് ശ്രീധരന്‍ തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ താന്ത്രിക കര്‍മ്മങ്ങളും അഷ്ടദ്രവ്യ ഗണപതി ഹോമവും നടക്കും തുടര്‍ന്ന് രാവിലെ 7.30ന് കലശപൂജയും 8.00ന് നാഗപൂജയും 8.30 ന് കലശാഭീഷേകം, ഉച്ചകഴിഞ്ഞ് 2.30ന് മട്ടന്നൂർ ഷാജിത് മടയന്‍ കൊടി ഉയര്‍ത്തുന്ന തോടെ ഉത്സവചടങ്ങുകള്‍ ആരംഭിക്കും. വൈകിട്ട് 2.30…

                    Read More

                      സ്ഥാനാര്‍ഥിയാകുമ്പോള്‍ മാത്രം നാട്ടിലിറങ്ങുന്നവരുടെ ആരോപണങ്ങള്‍ ജനം പുച്ഛിച്ച് തള്ളും: ഐ സി ബാലകൃഷ്ണന്‍

                      സ്ഥാനാര്‍ഥിയാകുമ്പോള്‍ മാത്രം നാട്ടിലിറങ്ങുന്നവരുടെ ആരോപണങ്ങള്‍ ജനം പുച്ഛിച്ച് തള്ളും: ഐ സി ബാലകൃഷ്ണന്‍   യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇടതുസര്‍ക്കാര്‍ മുടക്കിയ പദ്ധതികള്‍ നടപ്പിലാക്കും   മണ്ഡലത്തില്‍ നടപ്പിലാക്കിയത് 3462 കോടി രൂപയുടെ വികസനപ്രവൃത്തികള്‍   പുല്‍പ്പള്ളി: സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തിലെ സര്‍വമേഖലകളിലും വികസനപദ്ധതികള്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് വീണ്ടും ജനവിധി തേടുന്നതെന്നും, തനിക്കെതിരെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഐ സി…

                      Read More