wenewser-user

    കർഷകസംഘം മാനന്തവാടി പോസ്റ്റ് ഓഫീസിലേക്ക് ധർണ്ണയും മാർച്ചും നടത്തി.

    നെല്ലു കർഷകർക്ക് കേരള ഗവൺമെന്റ് അധിക വിലയായി നൽകുന്ന 6.3 1 രൂപ നൽകരുതെന്ന് കേന്ദ്ര ഗവൺമെന്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. . ഉൽപാദന ചെലവിനനുസരിച്ച് കർഷകർക്ക് 32 രൂപയെങ്കിലും വില ലഭിക്കേണ്ടതാണ്. കേന്ദ്ര ഗവൺമെന്റിന് യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലെന്നിരിക്കെ കേരളത്തോടുള്ള കടുത്ത പകയാണ് ഈ ഉത്തരവിന്റെ പിന്നിൽ ഉള്ളത്. ഈ ഉത്തരവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കർഷകസംഘം ഫെബ്രുവരി മാസം 27ന് ലോക്‌ ഭവൻ മാർച്ച് നടത്തിയിരുന്നു. തുടർ സമരത്തിന്റെ ഭാഗമായി കർഷസംഘം ജില്ലാ കമ്മിറ്റിയുടെ…

    Read More

      അനധികൃത മദ്യവിൽപ്പന: ഒരാൾ അറസ്റ്റിൽ.

      മണിയങ്കോട് കോക്കുഴി : കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G ജിഷ്ണുവും സംഘവും നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി കൽപ്പറ്റ മണിയങ്കോട് കോക്കുഴി ഭാഗത്ത് നടത്തിയ പരിശോധനയിൽ അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച 8.5 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി കോക്കുഴി സ്വദേശി തയ്യിൽ വീട്ടിൽ രവി (Age: 68) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ഷാജി. പി , സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ്.എം.വി , മുഹമ്മദ്മുസ്തഫ ,…

      Read More

        കുടകില്‍ കേരള ആർടിസി ബസിന് നേരെ തോക്കുചൂണ്ടി കാർ യാത്രക്കാരന്റെ ആക്രമണം

        ബെംഗളൂരു: വയനാട്ടില്‍ നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന കേരള ആര്‍ടിസി ബസിനുനേരെ കുടകില്‍ ആക്രമണം. തോക്കുമായി കാറില്‍ വന്നയാളാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഗോണിക്കൊപ്പയ്‌ക്കു സമീപം പൊന്നമ്പേട്ടില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ബസ് കാറില്‍ തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം.   കാറിലെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ ബസിനെ മറികടന്നുവന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് കാറില്‍നിന്ന് തോക്കെടുത്ത് ബസിനുനേരെ നീട്ടി. വെടിയുതിര്‍ക്കുമെന്ന് ഭീഷണിമുഴക്കി. ഭയന്ന യാത്രക്കാരും ബസ് ജീവനക്കാരും ബസില്‍നിന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല.   അക്രമി കാര്‍ റോഡില്‍ തന്നെ ഏറെ നേരം നിര്‍ത്തിയിട്ടത്…

        Read More

          മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി പ്രചാരണ ജാഥ നടത്തി

          കൽപറ്റ. വയനാട് മെഡിക്കൽ കോളേജ് വിഷയത്തിൽ സർക്കാരിന്റെ കാപട്യം വെളിവാക്കി ആക്ഷൻ കമ്മിറ്റി ദ്വിദിന പ്രചാരണ ജാഥ നടത്തി. ബാഥ ബത്തേരിയിൽ സമാപിച്ചു. പുൽപള്ളി ടൗണിൽ നിന്ന് 27 ന് ആരംഭിച്ച ജാഥ ഇരുളം, ചെതലയം, ആറാം മൈൽ, മൂലങ്കാവ്, കല്ലൂർ, ചീരാൽ, ചുള്ളിയോട്, അമ്പലവയൽ, വടുവഞ്ചാൽ, മേപ്പാടി, ചുണ്ടേൽ, എന്നി സ്ഥലങ്ങളിലെ വിശദീകരണ യോഗങ്ങൾക്ക് ശേഷം കൽപറ്റ ടൗണിൽ സമാപിച്ചു. പുൽപള്ളിയിലെ ചടങ്ങിൽ ജാഥാ ക്യാപ്റ്റൻ സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം (എസ് എച്ച് ആർ…

          Read More

            കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ്; സര്‍ക്കാരിന്റെ ലക്ഷ്യം ഗോത്ര സമൂഹത്തിന്റെ സമഗ്ര പുരോഗതി: മന്ത്രി ഒ.ആര്‍ കേളു

            കല്‍പ്പറ്റ: ഗോത്ര സമൂഹത്തിന്റെ സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമായി കഴിഞ്ഞ പത്തു വര്‍ഷമായി സാമ്പത്തിക സാമൂഹിക കായിക മേഖലകളില്‍ ശ്രദ്ധേയമായ നിരവധി പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഓ.ആര്‍ കേളു പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വയനാട് മരവയല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   തദ്ദേശീയ മേഖലയിലെ വനിതകളുടെ സാമൂഹ്യ മുന്നേറ്റം സാധ്യമാക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം…

            Read More

              ടൗൺഷിപ് യോഗത്തിലെ കൂവൽ സിപിഎം രാഷ്ട്രീയ ഗൂഢാലോചന: സുരേഷ് ബാബു വാളൽ

              കൽപ്പറ്റ ദുരന്തബാധിതർക്ക് വീട് നൽകുന്ന പൊതുപരിപാടിയിൽ കൽപ്പറ്റ എംഎൽഎ ടി. സിദ്ധിഖിനെതിര കൂവൽ നടത്തിയത് സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ സുരേഷ് ബാബുവാളൽ ആരോപിച്ചു. ദുരന്തത്തിൽ മരിച്ചുപായവരുടെ ഓർമ്മകളുമായും എല്ലാം നഷ്ടപ്പെട്ടവേദനയിലും വന്ന് ഇരിക്കുന്നവരുടെ മുന്നിൽ വന്ന് രാഷ്ട്രീയ അൽപ്പത്തം കാണിച്ചവർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് മാതൃക കാണിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടി സ്വന്തം പാർട്ടിക്കാർ കലക്കാൻ ശ്രമിച്ചത് അത്ഭുതപ്പെടുത്തുന്നതാണെന്നും ദുരന്ത സമയത്ത് കൽപ്പറ്റ എംഎൽഎ നടത്തിയ പ്രവർത്തനങ്ങൾ…

              Read More

                ടൗൺഷിപ്പ് ഉദ്ഘാടനം സി പി എം പാർട്ടി പരിപാടിയാക്കി: അഡ്വ. ടി ജെ ഐസക്

                കൽപ്പറ്റ: ടൗൺഷിപ്പ് ഉദ്ഘാടനം സി പി എം പാർട്ടി പരിപാടിയാക്കി മാറ്റിയെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. ടി ജെ ഐസക് കുറ്റപ്പെടുത്തി. ദുരന്തനിവാരണ പ്രവർത്തനത്തെ രാഷ്ട്രീയ സമ്മേളനമാക്കി മാറ്റി കൂലിക്കാളെ കൊണ്ടുവന്ന് കൂകി വിളിക്കുന്നതിലേക്ക് സിപിഎം തരം താഴ്ന്നു. കൂവി വിളിയിൽ ദുരന്തബാധിതരായ ഒരാൾ പോലും ഉണ്ടായിരുന്നില്ല. ടി സിദ്ധിഖിനെ സംസാരിക്കാൻ വിളിച്ചപ്പോൾ അവർ എഴുന്നേറ്റ് നിന്ന് കയ്യടിച്ചതും, കൂകി വിളിക്കെതിരെ പ്രതിഷേധിച്ചതും അതിൻ്റ ഭാഗമാണ്. കൂകി തോൽപ്പിക്കുകയെന്ന പഴയകാല രാഷ്ട്രീയത്തിൽ നിന്നും സി പി എം…

                Read More

                  എം.എല്‍.എയെ ബോധപൂര്‍വ്വം അപമാനിക്കാന്‍ സി.പി.എം ശ്രമം: മുസ്ലീലിം ലീഗ്

                  കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിസംഗരായപ്പോള്‍ ദുരിതബാധിതര്‍ക്കൊപ്പം രാപ്പകല്‍ കൂടെ നില്‍ക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്ത അഡ്വ. ടി സിദ്ദീഖ് എം.എല്‍.എയെ ബോധപൂര്‍വ്വം അപമാനിക്കാനുള്ള ശ്രമങ്ങളാണ് സി.പി.എം നടത്തുന്നതെന്ന് മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് ഉദ്ഘാടന വേദിയില്‍ ഉണ്ടായ സംഭവം പ്രിതഷേധാര്‍ഹവും അപലപനീയവുമാണ്. ടൗണ്‍ഷിപ്പ് ഏതെങ്കിലും ഒരുപാര്‍ട്ടിയുടേതല്ല. അങ്ങനെ വരുത്തിതീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് സി.പി.എം നടത്തുന്നത്. എം.എല്‍.എയുടെ പേര് പറയുമ്പോഴെല്ലാം കൂക്കിവിളിക്കാന്‍ ആളെ ഏല്‍പ്പിച്ചവര്‍ സ്വയം അപഹാസ്യരാവുകയാണ് ചെയ്തത്….

                  Read More

                    ടൗൺഷിപ്പിന്റെ ഉദ്ഘാടന വേദി നാടകീയ രംഗങ്ങൾ; മന്ത്രിയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു: ടി സിദ്ദീഖ് എംഎൽഎ

                    കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ ഒരുക്കുന്ന ഒന്നാംഘട്ട ടൗൺഷിപ്പിന്റെ ഉദ്ഘാടന വേദി നാടകീയ രംഗങ്ങൾക്കും രാഷ്ട്രീയ പോരിനും സാക്ഷ്യം വഹിച്ചു. കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖിന് നേരെ സദസ്സിൽ നിന്ന് ഉയർന്ന ശക്തമായ കൂക്കിവിളിയും തുടർന്നുണ്ടായ രാഷ്ട്രീയ ആരോപണങ്ങളും ചടങ്ങിന്റെ ശോഭ കെടുത്തി. റവന്യൂ മന്ത്രി കെ. രാജന്റെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അനാവശ്യമായിരുന്നുവെന്നും സന്നദ്ധ സംഘടനകളുടെ സേവനത്തെ വിലകുറച്ചു കാണിക്കരുതെന്നും ടി. സിദ്ദിഖ് പിന്നീട് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.   ചീഫ് സെക്രട്ടറി സ്വാഗത…

                    Read More

                      യുദ്ധവിരുദ്ധ പ്രതിജ്ഞയും തിരിതെളിക്കലും നടത്തി

                      മാനന്തവാടി : സൺഡേ സ്കൂൾ ഡിസ്ട്രിക്ടിൻ്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞയും മെഴുകു തിരി തെളിയിക്കലും നടത്തി. മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ചടങ്ങിൽ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം.ഷിനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡയറക്ടർ അനിൽ ജേക്കബ് , ഭദ്രാസന സെക്രട്ടറി ജോൺ ബേബി, ഇൻസ്പെക്ടർ എബിൻ പി.ഏലിയാസ്, ഫാ.ബാബു നീറ്റുംകര , ഫാ.ഷിൻസൺ മത്തോക്കിൽ, ഫാ.എൽദോ കൂരന്താഴത്തുപറമ്പിൽ, ഫാ.അനൂപ് ചാത്തനാട്ടുകൂടി,…

                      Read More