wenewser-user

വായനയിലൂടെ അക്ഷരോന്നതിയിലേക്ക് പദ്ധതി ലോഗോ പ്രകാശനം ചെയ്തു.

ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികളെ വായനയിലൂടെ അറിവിലേക്കും ഉന്നമനത്തിലേക്കും നയിക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ അക്ഷരോന്നതി പദ്ധതി നടപ്പാക്കുന്നു. പഠനമുറികള്‍, ഹോസ്റ്റലുകളില്‍ വായനാ സൗകര്യമൊരുക്കല്‍, പുസ്തകങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കല്‍, വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തല്‍, പൊതുജനങ്ങളില്‍ പുസ്തകദാനം പ്രോത്സാഹിപ്പിക്കല്‍ എന്നിവയാണ് പദ്ധതി ലക്ഷ്യം. തദ്ദേശ സ്വയംഭരണ വകുപ്പ് രാഷ്ട്രീയ ഗ്രാം സ്വരാജ്് അഭിയാന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കോളേജുകള്‍, സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍, ലൈബ്രറികള്‍, പ്രാദേശികതല കൂട്ടായ്മകള്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് പുസ്തകങ്ങള്‍ ശേഖരിച്ച്…

Read More

സംസ്ഥാന സിവില്‍ സര്‍വീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വയനാട് ജില്ലയ്ക്ക് കിരീടം.

കൽപറ്റ: തൃശൂരില്‍ നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വയനാട് ജില്ലയ്ക്ക് കന്നി കിരീടം. തിരുവനന്തപുരം സെക്രട്ടേറിയറ്റ് ടീമിനെ പരാജയപ്പെടുത്തിയാണ് ജില്ലാ ടീം കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത വയനാട് ജില്ലാ ടീം നിശ്ചിത 8 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് നേടി. മറുപടി ബാറ്റിങിന് ഇറങ്ങിയ സെക്രട്ടേറിയറ്റിന് 38 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. കാസർകോട്, കൊല്ലം, തൃശൂര്‍ ടീമുകളെ പ്രാഥമിക റൗണ്ടില്‍ തോല്‍പിച്ചാണ് വയനാട് ജില്ല ഫൈനലില്‍ പ്രവേശിച്ചത്.

Read More

സംസ്ഥാന ടെക്‌നിക്കൽ സ്‌കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം; മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും

മാനന്തവാടി: 41-മത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേളയ്ക്ക് നാളെ ജില്ലയിൽ തുടക്കമാവും. മാനന്തവാടി ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ ആതിഥേയത്വം വഹിക്കുന്ന കായിക മേള നാളെ (ജനുവരി 9) എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും. ജനുവരി 11 വരെ നീളുന്ന കായിക മേളയിൽ സംസ്ഥാനത്തെ വിവിധ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. എം.എൽ.എ ടി. സിദ്ധിഖ് അധ്യക്ഷനാകുന്ന ഉദ്ഘാടന സമ്മേളനത്തിൽ എം.പി പ്രിയങ്ക…

Read More

സ്‌തനാർബുദം ഒളിച്ചുവയ്ക്കേണ്ടതല്ല, അതിനെ നേരിട്ട് തോൽപ്പിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സ്തനാർബുദം ഒളിച്ചുവയ്ക്കേണ്ട രോഗമല്ലെന്നും നേരിട്ട് തോൽപ്പിക്കേണ്ടതാണെന്നും അതിനായി എല്ലാ പിന്തുണയും ഉറപ്പാക്കി സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെഗാ പിങ്കത്തോൺ സ്തനാർബുദ ബോധവൽക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ സ്ത്രീകളിൽ കണ്ടുവരുന്ന ക്യാൻസറുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സ്തനാർബുദമാണ്. സംസ്ഥാനത്ത് ഒൻപത് സ്ത്രീകളിൽ ഒരാൾക്ക് ഈ രോഗം വരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ പോലും…

Read More

കുടുംബശ്രീ തെരഞ്ഞെുപ്പ്; ജില്ലയിൽ ഒരു ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങൾ മത്സര രംഗത്ത് പങ്കാളികളാകും

കുടുംബശ്രീ തെരഞ്ഞെടുപ്പിന് ചൂടേറുമ്പോൾ ജില്ലയിൽ ഒരു ലക്ഷത്തിലധികം കുടുംബശ്രീ പ്രവർത്തകർ മത്സര രംഗത്ത്പങ്കാളികളാകും. കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ജനുവരി 30 ന് ആരംഭിക്കും. ജില്ലയിലെ ഒൻപതിനായിരത്തിലധികം അയൽക്കൂട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം അംഗങ്ങൾ തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്. ഓരോ അയൽക്കൂട്ടത്തിലും പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കൺവീനർ, സാമൂഹ്യ വികസന ഉപസമിതി കൺവീനർ, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കൺവീനർ എന്നിവരടങ്ങിയ അഞ്ചംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി മെമ്പർ…

Read More

മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവം: അന്വേഷണം വേണം, യുവതിക്ക് നീതി ഉറപ്പാക്കണം:- പ്രിയങ്ക ഗാന്ധി എം.പി

കൽപ്പറ്റ: പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവത്തിൽ നീതിപൂർവകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന് കത്ത് നൽകി. മാനന്തവാടിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഉണ്ടായ ഗുരുതരമായ മെഡിക്കൽ അവഗണനയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സംബന്ധിച്ചാണ്‌ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് കത്തയച്ചത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പ്രസവശേഷം ചികിത്സാ പിഴവ് കാരണം യുവതിക്ക് ജീവന് ഭീഷണിയാകാൻ സാധ്യതയുള്ള അതികഠിനമായ വേദനയിലൂടെയാണ്‌ കടന്നുപോയത്‌….

Read More

ഓട്ടോ കാരൻ ഇനി ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

ഓട്ടോ കാരൻ ഇനി ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇനി ഒരുനാടിന്റെ പേര് സ്വന്തം ഓട്ടോയുടെ പേര് ആക്കി നാടിനെ നെഞ്ചിലേറ്റിയ പൊതുപ്രവർത്തകൻ ഷിന്റോ കല്ലിങ്കൽ ഇനി തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യവിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി നാളെ ( 9/1/26 ന് )സത്യപ്രതിജ്ഞ ചെയ്യും വയനാട് ജില്ലാ പഞ്ചായത്തിൽ തത്കാലിക ജീവനക്കാരനായിരുന്ന ഷിന്റോ പ്രളയം കോവിഡ് കാലഘട്ടത്തിൽ നാട്ടിലേ ജീവകാരുണ്ണ്യ പ്രവർ ത്തനങ്ങളിലും പെയിൻ &പാലിയേറ്റീവ് രംഗങ്ങളിലും സജീവ സാന്നിധ്യവുമായിരുന്നു ഷിന്റോ.മുൻ യൂത്ത് കോൺഗ്രസ്…

Read More

നമ്പികൊല്ലി വയലിൽ വൈക്കോൽ കെട്ടുകൾ കത്തിനശിച്ചു

നമ്പികൊല്ലി : വൈക്കോൽ കെട്ടുകൾ കത്തിനശിച്ചു. നമ്പികൊല്ലി വയലിൽ പഴൂർ താഴത്തുവീട് രാജേഷ് റോളുകളാക്കി കൂട്ടിവെച്ചിരുന്നു വൈക്കോലാണ് കത്തിനശിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് തീപടർന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. ഉടനെ ഫയർഫോഴ്‌സിനെ വിളിച്ച് നാട്ടുകാരുംകൂടി ഇടപെട്ട് തിയണച്ചു. കൂടാതെ സമീപവാസി ട്രാക്ടർഎത്തിച്ച തീപടർന്ന പുൽക്കൂനയ്ക്ക് ചുറ്റും മണ്ണിളക്കിയതിനാലും കൂടുതൽ സ്ഥലത്തേക്ക് തീപടരാതിരിക്കാനും സഹായകമായി. തീപിടുത്തത്തിൽ മുന്നൂറ് കെട്ട് പുല്ല് കത്തിനശിച്ചതായാണ് പറയുന്നത്. ഇതുവഴി കർഷകന് ഒരുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Read More

വിളംബരജാഥ നടത്തി; ‘എം ഫിയസ്റ്റ-2026’ന്‌ ഇന്ന്‌ തുടക്കം

മേപ്പാടി: മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘എം ഫിയസ്റ്റ-–2026’ എന്ന പേരില്‍ ശാസ്ത്ര–കല–സാഹിത്യ ഉത്സവം വെള്ളി രാവിലെ തുടങ്ങും. മൂന്ന്‌ ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ പ്രചാരണാർഥം മേപ്പാടിയിൽ വിദ്യാർഥികൾ വിളംബരജാഥ, ഫ്‌ളാഷ്‌മോബ്‌, മൈം എന്നിവ നടത്തി. രാജീവ്‌ഗാന്ധി സെന്റർഫോർ ബയോടെക്‌നോളജി, ജില്ലാ ശിശുക്ഷേമസമിതി, ലൈബ്രറി ക‍ൗൺസിൽ തുടങ്ങിയവരുടെ സഹകരണത്തോടെയാണ്‌ പരിപാടി. വെള്ളി രാവിലെ സയൻസ്‌ ഫെസ്‌റ്റോടെയാണ്‌ പരിപാടികൾ ആരംഭിക്കുക. ആർജിസിബി ഡയറക്ടർ ഡോ. ടി ആർ സന്തോഷ്‌കുമാർ ഉദ്‌ഘാടനം ചെയ്യും….

Read More

മെഡിക്കൽ ഷോപ്പ് ഉടമയെ മർദ്ദിച്ച സംഭവം; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ പ്രകടനം നടത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം മാനന്തവാടി കെ ടി ജംഗ്ഷനിലെ സിറ്റി മെഡിക്കൽ ഷോപ്പ് ഉടമയെ ഇന്നലെ രാത്രി ഒരു സംഘം മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും ഗാന്ധി പാർക്കിൽ വിശദീകരണയോഗവും നടത്തി   യോഗത്തിൽ ഉസ്മാൻ വ്യാപാരി വ്യവസായി ഏകോപന സമിതി (പ്രസിഡണ്ട്),പി വി മഹേഷ് (സെക്രട്ടറി) എൻ സിബി (ട്രഷറർ )…

Read More