വിദ്യാർത്ഥികള്‍ക്ക് ലാപ്ടോപ്പുകളും, സ്കോളർഷിപ്പും വിതരണം ചെയ്തു
മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാർത്ഥികള്‍ക്ക് സ്കോളർഷിപ്പിപ്പും ലാപ്ടോപ്പുകളും വിതരണം ചെയ്തു. പ്രഫഷണല്‍ ബിരുദം, ബിരുദം, ബിരുദാനന്തര കോഴ്സുകള്‍ക്ക് സർക്കാർ അംഗീകൃത കോളേജുകളിലും, യൂണിവേഴ്സിറ്റികളിലും പഠിക്കുന്ന 16 പട്ടികജാതി വിദ്യാർത്ഥികള്‍ക്കാണ് ലാപ്ടോപ്പുകളും, സ്കോളർഷിപ്പും വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് ഈ ഇനത്തില്‍ പത്ത് ലക്ഷം രൂപയാണ് വകയിരുത്തി ചെലവഴിച്ചത്. ഗ്രാമസഭകള്‍ തെരഞ്ഞെടുത്ത അർഹരായ വിദ്യാർത്ഥികള്‍ വിദ്യാഭ്യാസത്തിനായി ഈ പദ്ധതി ഏറെ പ്രയോജനം ചെയ്തുവെന്ന് ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിച്ച വിതരണോദ്ഘാടന ചടങ്ങിനെ അഭിസംബോധന…
